Posts

യു.പി അധ്യാപകര്‍ക്കുള്ള ഐ .സി. ടി പരിശീലനം ആരംഭിച്ചു

Image
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ്മുറികൾ ഹൈടെക്  ആകുമ്പോൾ, വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട  പഠനബോധന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കേരളത്തിലെ മുഴുവൻ അധ്യാപകരെയും പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി.യു.പി.വിഭാഗം അധ്യാപകർക്കുള്ള 4 ദിവസത്തെ ഐ.സി.ടി പരിശീലനത്തിന്റെ ആദ്യഘട്ടം ഏപ്രിൽ 10, 11, 12,17 തീയ്യതികളിലായി ബി.ആർ.സി. തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രണ്ടും  മൂന്നും ഘട്ട പരിശീലനങ്ങൾ  ഏപ്രിൽ 18-21, 24-27 തീയ്യതികളിൽ ഇതേ കേന്ദ്രങ്ങളിൽ  നടക്കും. ഇതിന്റെ തുടർച്ചയായി 4 ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനം കൂടിയാകുമ്പോൾ മുഴുവൻ കുട്ടികളെയും പഠന മികവിലേക്ക്  നയിക്കാൻ പാകത്തിൽ ക്ലാസ്സ് റൂം പ്രവർത്ത നങ്ങൾ ആസൂത്രണം ചെയ്യാൻ അധ്യാപകർക്ക് കഴിയും.       പൊതു വിദ്യാലയങ്ങളെ  മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയെന്ന സർക്കാറിന്റെ  പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനുള്ള കർമ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ഇത്തവണത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ...

അവധിക്കാല അധ്യാപക പരിശീലനം സമയവിവരപ്പട്ടിക

    Lettr Form by Razeena Shahid on Scribd

സ്നേഹതീരം ബോട്ടിലൂടെ ഒരു സ്നേഹ യാത്ര

Image
ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ വീട്ടിൽ ഇരുന്നു.കിടന്നും മാത്രം ലോകത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന പ്രത്യേക പരിഗണനയും കൈത്താങ്ങും സ്റ്റേഹവും ആവശ്യമുള്ള ദൈവത്തിന്റെ പ്രത്യേക കരസ്പർശമുള്ള കുഞ്ഞു മക്കളും അവരുടെ അമ്മമാരും ബി ആർ സി യിലെ അധ്യപികമാരും കവ്വായി കായലിലൂടെ സ്റ്റേഹതീരം ബോട്ടിൽ നടത്തിയ യാത്ര ഈ കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു. ചുറ്റുപാടുള്ള കാഴ്ചകൾ കണ്ടും പട്ടുപാടി ഉല്ലസിച്ചും യാത്ര ആസ്വദിച്ച കുട്ടികളുടെ കണ്ണിൽ വിരിഞ്ഞ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.

പഞ്ചായത്ത്തല മികവുല്സവം 11.03. 2016

Image
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ബി.ആർ.സി.പരിധിയിലെ 6 പഞ്ചായത്തുകളിലും ഒറ്റ ദിവസം ( 11.03.2017 ന്) നടന്ന പഞ്ചായത്തുതല മികവുത്സവങ്ങളെ ഞാൻ ഇങ്ങനെ വിലയിരുത്തട്ടെ. .............................. ...........  1. രണ്ടാംശനിയാഴ്ച യായിട്ടും വിദ്യാലയങ്ങ ളുടെ  പൂർണ പങ്കാളിത്തം. പ്രധാനാധ്യപകൻ, അധ്യാപകപ്രതിനിധി, PTA, MPTA പ്രസിഡണ്ടുമാർ, വിദ്യാലയ വികസന സമിതി അംഗങ്ങൾ, കുട്ടികൾ ഉൾപ്പെടെ 10 അംഗ ടീം ആണ്  ഓരോ വിദ്യാലയത്തിൽ നിന്നും പങ്കെടുത്തത്. 2. മികവ് പ്രബന്ധം, പ്രസന്റേഷൻ സി.ഡി, മികവ് പാനലുകൾ, തെളിവുകളായി വിവിധ ഉല്പന്നങ്ങൾ ..ഇവയാണ് ഓരോ വിദ്യാലയവും കൊണ്ടു വന്നത്.പാനൽ പ്രദർശനം ഒരുക്കിയ ശേഷം ഓരോ വിദ്യാലയത്തിന്റെയും അവതരണം (1O മിനുട്ട്), അവതരണത്തിൻമേൽ മറ്റു വിദ്യാലയങ്ങളുടെ ചർച്ച (10 മിനുട്ട്), എല്ലാ അവതരണങ്ങൾക്കും ശേഷം ഓരോ വിദ്യാലയത്തിൽ നിന്നും ഒരു പ്രതിനിധിയെ ഉൾപ്പെടുത്തിയുള്ള പാനൽ ചർച്ച (മികവുകളുടെ പരസ്പര വിലയിരുത്തലും പങ്കുവെക്കലും ആയിരുന്നു ലക്ഷ്യം... വിലയിരുത്തൽ ഫോർമാറ്റ് രജിസ്ട്രേഷൻ സമയത്തു തന്നെ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിരുന്നു.) 3.ഏറെക്കുറെ പൂർണ സമയ പങ്കാളിത്തം...

സർഗാത്മക നാടക ക്യാമ്പ് @ ജി.യു.പി.എസ് പാടിക്കീല്‍

Image
  നാടകത്തെ പഠനപ്രവർത്തനങ്ങളിൽ സന്നിവേശിപ്പിച്ച് പഠനം മധുരതരമാക്കാൻ നാടക ക്യാമ്പ്. സർവശിക്ഷാ അഭിയാൻ ബി ആർ സി ചെറുവത്തൂരിന്റെ ആഭിമുഖ്യത്തിൽ പാടിക്കീൽ ജി യു പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ട സർഗാത്മക നാടക ക്യാമ്പാണ് നവ്യാനുഭവം സമ്മാനിച്ചത്.                           വീട്ടിലും വിദ്യാലയത്തിലും പൊതു ഇടങ്ങളിലും കടന്നു വരുന്ന നാടകീയ മുഹൂർത്തങ്ങളെ കണ്ടെത്തി, കോർത്തിണക്കിയായിരുന്നു ക്യാമ്പിലെ വിവിധ സെഷനുകൾ ഒരുക്കപ്പെട്ടത്. ക്യാമ്പിന്റെ ഭാഗമായി നിരവധി ചരിത്ര സംഭവങ്ങൾക്കും കുട്ടികൾ രംഗഭാഷ്യമൊരുക്കി. രജിൻ കുമാർ ഓർക്കുളം അവതരിപ്പി ച്ച   ശ്യാമം    എന്ന ഏകപാത്ര നാടകവും കൊടക്കാട് ഉദയ കലാസമിതിയുടെ ജാതിമരം പൂക്കുമ്പോൾ എന്ന തെരുവ് നാടകവും കുട്ടികൾക്ക് നാടകത്തോട് ഏറെ അടുക്കാനുള്ള അവസരം. ഒരുക്കപ്പെട്ടു.            ക്യാമ്പ് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വാസു ചോറോട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എം വിജയൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ...

സ്വയം പഠിച്ചും ചെയ്തറിഞ്ഞും വിദ്യാർഥികൾ

Image
  സ്വയം പഠിച്ചും ചെയ്തറിഞ്ഞും ഗണിതം ബാലികേറാമലയല്ലെന്ന് തെളിയിച്ച് വിദ്യാർഥികൾ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പിലിക്കോട് ജി യു പി സ്കൂളിൽ സംഘടിപ്പിച്ച ഗണിതോത്സവമാണ് കണക്കിന്റെ കുരുക്കഴിച്ച് പഠനം മികവുറ്റ അനുഭവമായിത്തീർന്നത്.         കുട്ടികളിൽ ഗണിതാവബോധം വളർത്താനും വിവിധങ്ങളായ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ട് ഗണിതപഠനം കൂടുതൽ ആസ്വാദ്യകരമാക്കാനുമാണ് ഗണി തോൽസവം ഒരുക്കിയത്.       സ്‌കൂളിലെസ്റ്റേജിലും ചുറ്റുമതിലിലും ചുമരുകളിലും ക്ലാസ് മുറികളിലും ഗണിത ചിന്തയെ ഉദ്ദീപിപ്പിക്കുന്ന വർണചിത്രങ്ങളും കളങ്ങളും വരച്ചുവെച്ച് വിദ്യാലയത്തെ രണ്ടുനാൾ മുമ്പുതന്നെ ഉത്സവ വേദിയാക്കിത്തീർത്തിരുന്നു. ചിത്രകലാധ്യാപകരായ സാജൻ ബിരിക്കുളവും ശ്യാമപ്രസാദുമായിരുന്നു വർണങ്ങളിലൂടെയും വരകളിലൂടെയും ഉത്സവത്തിമിർപ്പ് സൃഷ്ടിച്ചത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുക  എന്ന ലക്ഷ്യമുയർത്തി സംഘടിപ്പിക്കുന്ന ബി ആർ സി തലത്തിലുള്ള രണ്ടുനാൾ നീണ്ട പരിപാടിയിൽ ഉപജില്ലയിലെ യു പി വിഭാഗത്തിലുള്ള 40 ഗണിതാധ്യാപകരും 10 സ...

ശാസ്ത്ര വിജ്ഞാനത്തിന്‍റെ പുതിയ വഴികള്‍ തേടി ...

Image
ചെറുവത്തൂർ: അധ്യാപക പരിശീലനത്തിൽ പുതുവഴികൾ തേടി ചെറുവത്തൂർ ഉപജില്ലാതല ശാസ്ത്രോത്സവത്തിന് ആലന്തട്ട എ.യു.പി.സ്കൂളിൽ തുടക്കമായി. രസകരവും ചിന്തോദ്ദീപകവുമായ പ്രവർത്തനങ്ങളിലൂടെ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ശാസ്ത്ര പഠനത്തിൽ കൂടുതൽ തല്പരരാക്കുന്നതിനായി സർവശിക്ഷ അഭിയാൻ ആസൂത്രണം ചെയ്ത സ്കൂൾ തല ശാസ്ത്രോത്സവങ്ങൾക്കു മുന്നോടിയായാണ് ശാസ്ത്രാധ്യാപകർക്കുള്ള പരിശീലനം. പ്രകൃതി പ്രതിഭാസങ്ങളെയും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാനുള്ള ശേഷി കുട്ടികളിൽ രൂപപ്പെടുമ്പോഴാണ് ശാസ്ത്ര പഠനം സാർഥകമാകുന്നത്. ഇതിനായി ശാസ്ത്രത്തിന്റെ രീതിയിലുടെ പഠനാനുഭവങ്ങൾ നൽകുന്നതിനുള്ള പ്രായോഗികാനുഭവമാണ് മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തിലൂടെ അധ്യാപകർക്ക് ലഭ്യമാക്കുന്നത്. ഉപജില്ലയിലെ 32 വിദ്യാലയങ്ങളിലെ അധ്യാപകർക്കൊപ്പം ആലന്തട്ട, നാലിലാംകണ്ടം സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 100 കുട്ടികളും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപകരണങ്ങൾ നിർമിക്കുന്നതിനും, ചെറുസംഘങ്ങളായി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും, വിലയിരുത്തുന്നതിനു മുള്ള അവസരങ്ങൾ മുഴുവൻ കുട്ടി...