Posts

Image
ജൂൺ 15 വെള്ളി -പുതിയ അധ്യയന വർഷത്തിലെ രണ്ടാം ശനിയും ഞായറുമല്ലാത്ത ആദ്യത്തെ പൊതു അവധി, പെരുന്നാൾ ദിനം. തൊട്ടു വരുന്ന  ശനിയും ഞായറും കൂടിയാകുമ്പോൾ മൂന്നു ദിവസത്തെ അവധി ആസ്വദിക്കാനുള്ള തയ്യാറെടുപ്പ് മുമ്പേ നടത്തിക്കാണും പലരും.. പക്ഷെ, ഓർക്കാപ്പുറത്തായിരുന്നു വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്‌ക്ക് സുസ്മേരവദനനായി ഹെഡ്മാഷുടെ എളിമയോടെയുള്ള അഭ്യർഥന, ''നമ്മുടെ വിജയൻ മാഷിന് നാളെ മാത്രമേ സമയമുള്ളൂ.. ഹെഡ് മാഷായി പ്രമോഷൻ കിട്ടി ഇപ്പം പോയതല്ലേയുള്ളൂ.. സാധ്യായ ദിവസങ്ങളിലും, ശനിയാഴ്ചയുമൊന്നും സ്കൂൾ ഒഴിവാക്കി വരാൻ മാഷിന് കഴിയില്ലത്രേ... നാളെയാണെങ്കിൽ പെരുന്നാൾ അവധിയല്ലേ.. രാവിലെ മുതൽ വൈകുന്നേരം വരെ മാഷ്  ഫ്രീയാണ്... നമ്മൾ റെഡിയാണെങ്കിൽ  ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല നാളെത്തന്നെയാവാമെന്ന് മാഷ് പറയുന്നു.. പെരുന്നാളാണ്.. ലീവാണ്...വീട്ടിൽ പല തിരക്കും കാണും.. എങ്കിലും കുറച്ചു പേരെങ്കിലും നാളെ വരികയാണെങ്കിൽ വിജയൻ മാഷുടെ സേവനം പ്രയോജനപ്പെടുത്തി നമുക്ക് എൽ.പിയിലും യു.പി.യിലും ഓരോ ക്ലാസ്സിലേക്കെങ്കിലും ഗണിത ലാബിനാവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കാമായിരുന്നു.. എന്താ നിങ്ങടെ അഭിപ്രായം? ബുദ്ധിമുട്ടാണെങ്കി...

കൂലേരി സ്കൂളിൽ കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സിൽ

Image
 ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനങ്ങൾ നേരിൽ കണ്ടറിയുന്നതിനായി കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സിൽ. തൃക്കരിപ്പൂർ കൂലേരി ഗവ: എൽ.പി.സ്കൂളിൽ ചെറുവത്തൂർ ബി.ആർ.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വേറിട്ട രീതിയിലുള്ള ക്ലാസ്സ് പി.ടി.എ യോഗത്തിലേക്കാണ് രക്ഷിതാക്കൾ ഏറെ താല്പര്യത്തോടെ എത്തിയത്.ബി.ആർ.സി ട്രെയിനർ പി.വി.ഉണ്ണി രാജൻ ഓരോ കുട്ടിയോടും അവരവരുടെ  കുപ്പായത്തിന്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ്സ് ആരംഭിച്ചപ്പോൾ അവർ വാചാലരായി. സ്മാർട്ട് ക്ലാസ്സ് മുറിയിലെ സ്ക്രീനിൽ തെളിഞ്ഞ കാക്കയുടെ കുപ്പായത്തെക്കുറിച്ചുള്ള  ചോദ്യത്തിനുത്തരമായി കുട്ടികൾ പറഞ്ഞ കാര്യങ്ങൾ ചേർത്ത്''കാക്കയ്ക്കുണ്ടൊരു കുപ്പായം..കറുത്ത കുപ്പായം '' എന്ന രണ്ടു വരി പാട്ട് മാഷ് പാടിയപ്പോൾ കുട്ടികൾ അത്യുത്സാഹത്തോടെ ഏറ്റു പാടി.തുടർന്ന് കാണിച്ച തത്തയെ കുറിച്ചും ,കൊക്കിനെക്കുറിച്ചും കുട്ടികൾ സ്വന്തമായി വരികൾ കൂട്ടിച്ചേർത്ത് പാടി 'തത്തയ്ക്കുണ്ടൊരു കുപ്പായം..പച്ചക്കുപ്പായം കൊക്കിനുണ്ടൊരു കുപ്പായം...വെള്ളക്കുപ്പായം."ഒടുവിൽ പുള്ളിക്കുപ്പായമിട്ട കൊച്ചു പെൺകുട്ടിയെക്കുറിച്ചും അവർ വരികളുണ്ടാക്കി."ദേവുവിനുണ്ടൊരു ...
Image
Image

ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവം ജി.എല്‍.പി.എസ്. കൂലെരിയില്‍

Image
Poster 1 Final Updated Time by Razeena Shahid on Scribd
Image
അവധിക്കാല അധ്യാപക പരിശീലനം മെയ് 17ന്  സമാപിച്ചു.ചെറുവത്തൂർ ഉപജില്ലയിൽ പ്രൈമറി വിഭാഗത്തിൽ (std.1 to 7 ) ആകെ പങ്കെടുക്കേണ്ടിയിരുന്ന 547 അധ്യാപകരിൽ 525 പേരും പരിശീലനത്തിൽ പങ്കെടുത്തു.ശാരീരിക അവശതകൾ ഉൾപ്പെടെ വ്യക്തമായ കാരണങ്ങൾ അറിയിച്ചവരാണ് പങ്കെടുക്കാത്ത 22 പേരും... 8 ദിവസത്തെ പരിശീലനത്തിന്റെ അവസാന നാളിൽ അധ്യാപകരിൽ നിന്നും നല്ല ഫീഡ്ബാക്കാണ് ലഭിച്ചത്... പുതിയ അധ്യയന വർഷത്തിൽ ഓരോ കുട്ടിയെയും ഓരോ വിദ്യാലയത്തെയും മികവിലേക്ക് നയിക്കാനാവശ്യമായ ഒട്ടേറെ വിഭവങ്ങൾ പരിശീലനത്തിലൂടെ ലഭിച്ചുവെന്നു തന്നെയാണ് ബഹുഭൂരിപക്ഷം അധ്യാപകരുടെയും അഭിപ്രായം.എൽ.പി. ക്ലാസ്സുകളിലെ ശാസ്ത്ര പരീക്ഷണങ്ങളും,  ഗണിത പഠനോപകരണ നിർമാണവും അധ്യാപകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ഇവ നന്നായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ഓരോരുത്തരും വിദ്യാലയത്തിലേക്ക് പോകുന്നത്.           അധ്യാപക പരിശീലനം മെച്ചപ്പെട്ടതായിരുന്നുവെന്ന് ഓരോ അധ്യാപകനും പറയുമ്പോൾ ,അതിന്റ ക്രെഡിറ്റ് പരിശീലനത്തിന് നേതൃത്വം നൽകിയ RP മാർക്കു തന്നെയാണ്. ഏപ്രിൽ 16ന് ആരംഭിച്...