Posts

പ്രതിഭകളെ തട്ടിയുണർത്താൻ പ്രതിഭോത്സവം

Image
 മൈത്താണി ജി എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ സർവശിക്ഷാ അഭിയാന്റെ സഹകരണത്തോടെ നടക്കാവ് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രത്തിന്റെ പ്രതിഭോത്സവം ക്യാമ്പ് ആരംഭിച്ചു .ചിത്രം വരച്ചും പാട്ടുകൾ പാടിയും ശാസ്ത്ര പരീക്ഷണങ്ങളിൽ മുഴുകിയും സംഗീതത്തിന്റെ രാഗമഴ തീർത്തും കമനീയമായ കരകൗശല വസ്തുക്കൾ തീർത്തും അവധിക്കാലത്തെ വർണാഭമാക്കുന്നതായിരുന്നു ക്യാമ്പ്.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രഭാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് വി വി സുരേശൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി കുഞ്ഞമ്പു, പി വേണുഗോപാലൻ, പി കെ സരോജിനി, പി സുപ്രിയ എന്നിവർ സംസാരിച്ചു.ബി ആർ സി പരിശീലകർ ,സ്പെഷലിസ്റ്റ് അധ്യാപകർ, വിദ്യാ വളണ്ടിയർമാർ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.  

ബി. ആര്‍.സി ചെറുവത്തൂര്‍ അക്കാദെമിക് ഫെസറ്റ് 31.03.2018

Image
      മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളുടെ അവതരണവും വിജയാനുഭവങ്ങളുടെ പങ്കുവയ്പും കൊണ്ട് ശ്രദ്ധേയമായി അക്കാദമിക് ഫെസ്റ്റ് .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് മികവനുഭവങ്ങളുടെ ഉപജില്ലാതല അവതരണ വേദിയൊരുക്കിയത്.സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ മികവിന്റെ നേർസാക്ഷ്യങ്ങളെ പരിചയപ്പെടുത്തിയും അവ സമൂഹത്തിലും കുട്ടികളിലും ചെലുത്തിയ സ്വാധീനം വിവരിക്കുന്നതിനും ചേർന്ന കൂട്ടായ്മ വിദ്യാഭ്യാസ മികവിലേക്ക് നടന്നടുക്കാനുള്ള ശ്രദ്ധേയ ചുവടുവയ്പായി.ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിയ തനതു പ്രവർത്തനങ്ങളുടെയും ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളുടെയും മുന്നൂറോളം പാനലുകൾ ഉൾപ്പെട്ട പ്രദർശനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കനത്ത വിളവെടുപ്പായി മാറി.            സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര, പുതുമകളോടെ പുതുവർഷത്തിലേക്ക്, അമ്മ വായന കുഞ്ഞു വായന, പഠന പരി പോഷണ പരിപാടി, സാഹിത്യ സല്ലാപം അന്താരാഷ്ട്ര കടുവാ ദിന സെമിനാർ തുടങ്ങിയ തനതു പരിപാടികളാണ് ബി ആർ സിക്കു വേണ്ടി ബി പി ഒ    കെ നാരായണൻ അവതരിപ...
Image
പ്രവൃത്തി പരിചയ അധ്യാപികയുടെ നിർദേശമനുസരിച്ച് പാടിക്കീൽ ഗവ:യു .പി .സ്കൂളിലെ ഏഴാം ക്ലാസ്സുകാർ 'പലഹാരപ്രദർശനം' ഒരുക്കിയപ്പോൾ കാണാനെത്തിയ പ്രഥമാധ്യാപകനും ക്ലാസ്സ് ടീച്ചർക്കും, മറ്റ് അധ്യാപകർക്കും അത് വേറിട്ട അനുഭവമായി. സ്വന്തമായുണ്ടാക്കിയ ' 'കുംസ്' കൂട്ടുകാർക്കും അധ്യാപകർക്കും വിതരണം ചെയ്ത് സ്കൂൾ ലീഡറായ മുഫീദഷാഫി ചേരുവയും, ഉണ്ടാക്കുന്ന വിധവും പരിചയപ്പെടുത്തി പലഹാരവിശേഷങ്ങൾ പങ്കുവെച്ചു. പ്രദർശനം കാണാനെത്തിയ ചെറുവത്തൂർ ബി.പി.ഒ കെ.നാരായണൻ ഓരോ കുട്ടിയോടും അവരവർ കൊണ്ടുവന്ന പലഹാരത്തിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കാരയപ്പം, കാരറ്റ് ലഡു, ആവിയപ്പം, ഉള്ളി വട,പരിപ്പുവട, ഇലയട, അരിയുണ്ട, പത്തൽ, പപ്സ്, പഴംപൊരി.. തുടങ്ങി ചിക്കൻ റോൾ വരെയുള്ള ഇരുപതിലധികം വൈവിധ്യമാർന്ന പലഹാരങ്ങളുടെ വിശേഷങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു. അമ്മയുടെയും അച്ഛന്റെയും സഹായത്തോടെ ആദ്യമായി പാചക വിദ്യയിലേർപ്പെട്ട് നിർമ്മിച്ച പലഹാരം പരസ്പരം പങ്കുവെച്ച് കഴിച്ചപ്പോൾ കുരുന്നു മനസ്സുകളിൽ നിറയെ സന്തോഷം!ഒപ്പം കേവലം മേളകൾക്കും, പരീക്ഷകൾക്കും വേണ്ടി മാത്രമല്ല 'പ്രവൃത്തി പഠനം' എന്ന് കുട്ടി...
Image
''ഒരു എൽ.പി.സ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വരുമോ?''.... നോട്ടീസ് കണ്ടപ്പോൾ സംശയിച്ചവർ ഏറെ... വരില്ലെന്ന് ഉറച്ചു വിശ്വസിച്ചവരും ധാരാളം.. അപ്പോഴും പ്രതീക്ഷ വിടാതെ കാത്തിരുന്നു, അധ്യാപകർക്കും, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഒരു ഗ്രാമം മുഴുവൻ - പ്രിയപ്പെട്ട മന്ത്രിയുടെ വരവിനായി... പ്രതീക്ഷ തെറ്റിയില്ല; നിശ്ചിത സമയത്തു തന്നെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് എത്തി! കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തെ തീരദേശ പഞ്ചായത്തായ വലിയ പറമ്പിലെ മാടക്കാൽ ഗവ: എൽ.പി.സ്കൂളിന്റെ എഴുപത്തിരണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ! പക്ഷെ, ഇത് കേവലമായ ഒരു ഉദ്ഘാടനച്ചടങ്ങല്ലെന്ന് മന്ത്രിയുൾപ്പെടെ എല്ലാവർക്കും ബോധ്യമായി, തുടക്കത്തിൽത്തന്നെ.കലാഭവൻ മണിയുടെ 'മിന്നാമിനുങ്ങേ ...' എന്ന പാട്ട് പാടി മിനി സ്ക്രീനിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും തുടർന്ന്‌ സംസ്ഥാന സർക്കാറിന്റെ 'ഉജ്വല ബാല്യം' ബഹുമതി കരസ്ഥമാക്കുകയും ചെയ്ത മാടക്കാൽ സ്കൂളിലെ ഗോകുൽ രാജ് അകക്കണ്ണിലൂ...
Image
    വരയും വര്‍ണവും ശില്‍പങ്ങളുമൊക്കെ തീര്‍ത്തു സര്‍വ്വശിക്ഷ അഭിയാനിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ . കാസര്‍ഗോഡ്‌ ജില്ലയിലെ ചെറുവത്തൂര്‍ ബ്ലോക്ക്‌ റിസോര്‍സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ പി.വി.ശ്യാം പ്രസാദാണ് ചിത്രം വരച്ചും ശില്പങ്ങള്‍ തീര്‍ത്തും വിദ്യാലയങ്ങളെ കലയുടെ അങ്കണങ്ങളാക്കി മാറ്റുന്നത്.                 ചിത്രകലയിലും ശില്പകലയിലും ഒട്ടേറെ കുരുന്നുകള്‍ ശ്യാംപ്രസാദിന്റെ ശിഷ്യന്മാരായി ഉയര്‍ന്നു വരികയാണെന്ന് അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്ന നാല് വിദ്യാലയങ്ങളിലെയും അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.പാടിക്കില്‍ ജി.യു.പി.സ്കൂളില്‍ ഏകദിന കളിമണ്‍ ശില്പശാല ,ചൈല്‍ഡ് ആര്‍ട്ട് ചിത്രപ്രദര്‍ശനം ,ജൈവ വൈവിദ്യ ഉദ്യാനത്തില്‍ ചെങ്കല്‍ ശില്‍പം ,കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്കൂളില്‍ കുട്ടികളെ പ്രക്രുതിയോടടുപ്പിക്കുന്ന കൊളാഷ് നിര്‍മ്മാണം,എം.എ.യു.പി.എസ് മവിലാകടപ്പുറം സ്കൂളില്‍ ബിഗ്‌ കാന്‍വാസ്‌ ചിത്രരചന , കടലാമയുടെ മണല്‍ ശില്‍പം,പുത്തിലോട്ട് എ.യു.പി. സ്കൂളില്‍ ഒപ്പത്തിനൊപ്പം പരിപാടി ,മവി...

കണക്കിന്റെ കുരുക്കഴിക്കാൻ ക്ലാസ്സ് റൂം ഗണിത ലാബ്

Image
കണക്കിന്റെ കുരുക്കഴിക്കാൻ  ക്ലാസ്സ് റൂം ഗണിത ലാബ് .............................. ............                          തെറ്റിപ്പോകമോ എന്ന ഉൽക്കണ്ഠയില്ലാതെ, പരാജയഭീതിയില്ലാതെ, വിരസതയില്ലാതെ, പ്രവർത്തനത്തിൽ ലയിച്ചു ചേർന്ന് ആസ്വാദ്യകരമായ രീതിയിൽ മുഴുവൻ കുട്ടികളും കണക്ക് പഠിക്കുന്ന ക്ലാസ്സുമുറികൾ യാഥാർഥ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചെറുവത്തൂർ ബി.ആർ.സി.    ഈ ലക്ഷ്യം മുൻനിർത്തി സർവശിക്ഷ അഭിയാൻ വിഭാവനം ചെയ്ത 'ഗണിത ലാബ്'  ഉപജില്ലയിലെ കയ്യൂർ ഗവ: എൽ.പി സ്കൂളിൽ ഇതിനകം യാഥാർഥ്യമായി.ഇത് മറ്റു വിദ്യാലയങ്ങളിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ആർ.പി.മാരെ പരിശീലിപ്പിക്കുന്നതി നായി ബി.ആർ.സി തലത്തിൽ സംഘടിപ്പിച്ച ഗണിത പഠനോപകരണ നിർമ്മാണ ശില്പശാലയിൽ 14 സി.ആർ.സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നിന്നായി എൽ.പി അധ്യാപകരും രക്ഷിതാക്കളും, കലാ-പ്രവൃത്തി പഠന അധ്യാപകരും ബി.ആർ.സി ട്രെയിനർമാരും ഉൾപ്പെടെ 45 പേർ പങ്കെടുത്തു. ഇവരുടെ നേത...

GANITHA VIJAYAM @ GLPS KAYYUR

Image
ബേങ്കിലേക്ക് സ്വയമെഴുതിയ ചെക്കെടുത്തു പോയും എ ടി എം കൗണ്ടറിൽ കാർഡിട്ട് പണം പോക്കറ്റിലാക്കിയും കണക്കിന്റെ മധുരാനുഭൂതിയിൽ ലയിച്ച് കയ്യൂരിലെ കുരുന്നുകൾ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ്  ഗണിതവിജയം പദ്ധതി വിജയത്തിളക്കത്തിലെത്തി നിൽക്കുന്നത്. കയ്യൂർ ജി എൽ പി സ്കൂളിലാണ് പത്തുനാൾ നീളുന്ന ഗണിത വിജയം പകുതി പിന്നിട്ടത്.          ബി ആർ സി അനുവദിച്ച ഗണിത ലാബിലെ ഗണിത പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് കണക്കിന്റെ കുരുക്കുകൾ രസകരമായി അഴിച്ചെടുക്കുകയാണ് കയ്യൂരിലെ കുട്ടികൾ. പാഠഭാഗത്തു നിന്നും നിത്യജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങളാണ് കുട്ടികൾ പഠനോപകരണ സഹായത്താൽ പാൽപ്പായസം പോലെ ആസ്വദിക്കുന്നത്. നാൽപ്പതോളം ആകർഷകങ്ങളായ പ്രവർത്തനങ്ങളിലൂടെ പത്തുനാൾ കടന്നു പോകുന്ന കുട്ടികൾ ഗണിത പഠനത്തിൽ മിടുക്കൻമാരായിത്തീരുമെന്ന പ്രതീക്ഷയാണ്. എല്ലാ ഗണിത പ്രവർത്തനങ്ങളും പഠനോപകരണങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുമ്പോൾ ഗണിതാശയങ്ങൾ ആഴത്തിൽ ഉറപ്പിച്ചു നിർത്തുകയാണ് ഗണിത വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന്, നാല് ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടിക...