Docu by Razeena Shahid on Scribd
Posts
പഠനത്തെളിവുകളുടെ നേർസാക്ഷ്യം
- Get link
- X
- Other Apps

പഠനത്തെളിവുകളുടെ നേർസാക്ഷ്യം നോർത്ത് തൃക്കരിപ്പൂർ എ .എൽ പി സ്കൂളിലെ ഒന്നാം തരത്തിലെ കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ കുട്ടികളുടെ പഠന നേട്ടങ്ങളിലെ വളർച്ചയും സർഗാത്മകതയും വിളിച്ചോതുന്നവയാണ്. ഗണിത നോട്ടുപുസ്തകവും. പരിസരപഠനത്തിന്റെ സചിത്ര പുസ്തകവും' ഇംഗിഷ് നോട്ടുപുസ്തവും ഏറെ ആകർഷകമാണ്. തന്റെ കുട്ടികൾക്ക് വേണ്ടി ഏറെ അധ്വാനിക്കുന്ന സിന്ധു ടീച്ചറുടെ ഇടപെടലും ചെറുതല്ല. ടീച്ചർ നിർദേശിക്കുന്നതെല്ലാം തങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്ന രക്ഷിതാക്കളുടെ നല്ല മനസ്സും നോട്ടുപുസ്തകങ്ങളെ കൂടുതൽ മിഴിവുറ്റതാക്കുന്നു.
പരിഹാരബോധന ക്ലാസ്സുകൾക്ക് ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി.
- Get link
- X
- Other Apps

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസ്സുകൾക്ക് ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി. ............................................. ചന്തേര: കളിച്ചും, ചിരിച്ചും, വരച്ചും, നിറം നൽകിയും, ആടിയും പാടിയും കുഞ്ഞുങ്ങൾ പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതു കണ്ടപ്പോൾ രക്ഷിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷം.. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെറുവത്തൂർബി.ആർ.സിയുടെ നേതൃത്വത്തിൽ GUPS ചന്തേര, GUPS പടന്ന, GLPS കൂലേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിഹാരബോധന ക്ലാസ്സുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികളും രക്ഷിതാക്കളും. പെറുവത്തൂർ ബി.ആർ.സിയിലെ ഐ.ഇ.ഡി.സി. റിസോഴ്സ് അധ്യാപികമാർ പ്രതിവാര ആസൂത്രണ യോഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ചായിരുന്നു മൂന്നിടങ്ങളിലെയും ക്ലാസ്സുകൾ..പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിമുഖത കാണിച്ച് തുടക്കത്തിൽ മാറി നിന്ന കുട്ടികൾ പോലും അവസാനമാകു മ്പോഴേക്കും അധ്യാപികമാരുടെ ഇടപെടലുകളിലൂടെ കളികളിലും ഭാഷാ-ഗണിത പ്രവർത്തന ങ്ങളിലും ആവേശപൂർവം പങ്കെടുത്തു. ചന്തേര ബി.ആർ.സി യിൽ നടന്ന ക്ലാസ്സിലെ ആദ്യ പ്രവർത്തനത്തിൽ ഭിന...
ഒന്നാം ക്ലാസ്സില്‍ ഒന്നാം തരം പഠനം
- Get link
- X
- Other Apps

ഗവ.യു.പി സ്കൂൾ മുഴക്കോത്തെ ഒന്നാം ക്ലാസ്സ് .കുട്ടികളെല്ലാം വളരെ അച്ചടക്കത്തോടെ വരികളായി തറയിലിരുന്ന് ശ്രീജ ടീച്ചർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ്.മലയാളത്തിലെ ഒന്നാം യൂണിറ്റിലെ പഠിച്ച പദങ്ങൾ ഓരോന്നായി വൈറ്റ് ബോർഡിൽ എഴുതbന്നു.കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. ക്രമത്തിലുള്ള വായന ഒഴിവാക്കി ടീച്ചർ നിർദേശിക്കുന്ന പദം വായിക്കാൻ പറഞ്ഞപ്പോൾ വായനക്ക് പുതിയ മുഖം കൈവന്നു. രണ്ടാം ഘട്ടത്തിൽപദങ്ങളെല്ലാം സ്ടിപ്പുകളിൽ എഴുതി. കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി.സ്ടിപ്പുകൾ തറയിൽ നിരത്തിവെച്ചു.ഒരു ഗ്രൂപ്പ് ഉയർത്തിക്കാണിക്കുന്ന സ്ട്രിപ്പ് മറ്റേ ഗ്രൂപ്പ് വായിക്കണം. വാശിയോടെ അവർ പ്രവർത്തനം ഏറ്റെടുത്തു. രണ്ടു ഗ്രൂപ്പുകളും എല്ലാ സ്ട്രിപ്പകളും വായിച്ചു. മൂന്നാം ഘട്ടത്തിൽ വാക്യനിർമ്മാണമാണ്. പദസ്ട്രിപ്പുകളിൽ ഏതെങ്കിലും രണ്ടെണ്ണം ചേർത്ത് വാക്യങ്ങളാക്കണം - വായിക്കണം - ബോർഡിൽ എഴുതണം. ഞാൻ നിർദേശിച്ച വാക്യങ്ങളെല്ലാം കുട്ടികൾ നിർമ്മിച്ചു.ബോർഡിൽ എഴുതി. വായിച്ചു. ആകെ വന്ന പ്രശ്നം പദസ്ട്രിപ്പുകൾ ക്രമീകരിക്കുമ്പോൾ വന്ന ചെറിയ പിഴവുകൾ മാത്രമാണ്. തത്ത വന്നു - എന്നതിന് പകരം -വന്നു തത്ത - എന്ന് ക്രമീകരിച്ചു. അത് വളരെ വ...