Posts

പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.

Image
         ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ  തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ് ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ  ഡോ: പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ.  കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ , രാമചന്ദ്രൻ നായർ , ഇടയിലക്കാട് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.

പുത്തനുണർവുമായി ചെറിയാക്കര ഗവ.എൽപി സ്കൂൾ....

Image
മൂന്നാം തരത്തിലെ കുട്ടികൾക്ക് കലപ്പയുടെ ആത്മകഥയെഴുതാനുണ്ട്.അശോകൻ മാഷ് കുട്ടികളോട് കലപ്പയെ കുറിച്ച് ചോദിച്ചു .കർഷകരുടെ നാടായ ചെറിയാക്കരയിലെ കുട്ടികൾക്കു പോലും കലപ്പ എന്താണെന്നറിയില്ല. ഇത് വലിയ ഒരാലോചനയിലേക്കാണ് മാഷെ നയിച്ചത്. പഴയ കാല കാർഷിക സംസ്കൃതിയുടെ നേരനുഭവങ്ങൾ ഈ കുട്ടികൾക്കൊരുക്കി കൊടുക്കണം. SRG യിൽ ചർച്ച ചെയ്തു പിടിഎയിലും വികസന സമിതിയിലും ചർച്ച ചെയ്തു. എല്ലാവരും ഒത്തുകൂടി. പഴയ കാല കാർഷിക ഉപകരണങ്ങൾ സംഘടിപ്പിച്ച് ഒരു നല്ല പ്രദർശനം ഒരുക്കണം. അതിനായി അവർ ചെറിയാക്കരയിലെ മുഴുവൻ വീടുകളും കയറിയിറങ്ങി. ഫലമോ നിധിപോലെ വീട്ടിൽ സൂക്ഷിച്ച പണപ്പെട്ടി മുതൽ പണ്ടുകാലത്ത് വീട്ടിൽ ഉപയോഗിച്ചരുന്ന നൂറോളം ഉപകരണങ്ങളാണ് പ്രദർശനത്തിനായി ലഭിച്ചത് . 2016 ഡിസം 18 ഞായറാഴ്ച എല്ലാവർക്കും അവധി ദിവസം.ചെറിയാക്കരയിലെ അധ്യാപകരും കുട്ടികളും ആവേശത്തോടെ ഉപകരണ പ്രദർശനത്തിന് തെരഞ്ഞെടുത്തത് ഈ ഞായറാഴ്ചയാണ്. നടന്നത് പ്രദർശനം മാത്രമല്ല.ചെറിയാക്കരയിലെ കമ്യൂണിറ്റി ഹാളിന കത്ത് പ്രദർശനവും പുറത്ത് കാർഷിക സംസ്കൃതിയെ പരിചയപ്പെടുത്തുന്ന നാട്ടുകൂട്ടത്തിന്റെ ഒത്തുചേരലും. ആ കൂട്ടത്തിൽ പഴയ കാല കർഷകരായ കൊട്ടേട്ടനും കുഞ്ഞിരാമേ...
Image
അഭിനവ് കൃഷ്ണയ്ക്ക് പിറന്നാൾ മധുരവുമായി ടീച്ചറും കുട്ടികളും വീട്ടിലെത്തി സെ ൻറ്‌ പോൾസ് എ . യു . പി .  സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് കൃഷ്ണ . കൂട്ടുകാരോടൊപ്പം ക്ലാസിലിരുന്ന് പഠിക്കാൻ കഴിയുന്നില്ല . പഠനത്തിൽ മിടുക്കനായ അഭിനവിന് പേശികളുടെ ബലക്ഷയമാണ് അവനെ വിദ്യാലയത്തിൽ പോകാൻ കഴിയാതാക്കിയത് . അഭിനവിന്റെ ജന്മദിനം ഓർമ്മിച്ചെടുത്ത കൂട്ടുകാരും , പ്രധാനാധ്യാപികയും , ടീച്ചറും , ഒപ്പം   അഭിനവിനെ വീട്ടിലെത്തി പഠിപ്പിക്കുന്ന റിസോഴ്സ്‌ ടീച്ചർ പ്രസീതയും മുംതാസും  അഭിനവിന്റെ വീട്ടിലെത്തി . പ്രധാനാദ്ധ്യാപിക സിസ്റ്റർ ആഗ്നെസ് മാത്യു  അഭിനവിന് പിറന്നാൾ മധുരം നൽകി . പിറന്നാൾ കേക്ക് മുറിച്ചു എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ജന്മദിനാശംസകൾ നേർന്നു. പിറന്നാളാഘോഷിക്കാൻ കൂട്ടുകാരും ടീച്ചർമാരുമെത്തിയത് അഭിനവിനെ ഏറെ സന്തോഷിപ്പിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മധുരം നുകരാൻ ഞങ്ങൾ വീണ്ടും എത്തും എന്ന് കൂടി അഭിനവിനെ അറിയിച്ചാണ് കൂട്ടുകാരും ടീച്ചർമാരും മടങ്ങിയത്.
Image
വിദ്യാലയമികവിന് ശക്തി പകരാന്‍ Hello english   I പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത് പൊതുവിദ്യാഭ്യാസവകുപ്പും എസ് . എസ് . എ യും മുന്നോട്ടുവെക്കുന്ന ഒരു വലിയ ലക്ഷ്യമാണ് . ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി ഒട്ടേറെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് . അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് Hello english. ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പാല്‍പ്പായസം പോലെ മധുരാനുഭവമായി മാറിയാലേ അതവര്‍ നന്നായി ആസ്വദിക്കുകയും സംസാരിക്കുകയുമുള്ളു . അപ്പോഴേ രക്ഷിതാക്കളും പൊതുസമൂഹവും പൊതുവിദ്യാലയങ്ങളെ വേണ്ടരീതിയില്‍  അംഗീകരിക്കുകയുള്ളു . ക്ലാസ്സ്മുറികളില്‍ ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുള്ള പുതിയ വാതായനമാണ് hello english അധ്യാപകര്‍ക്കു മുന്നില്‍ തുറന്നുനല്‍കുന്നത് . സര്‍ഗാത്മക നാടകത്തിന്റെ സാധ്യതകള്‍ ഇംഗ്ലീഷ് പാഠഭാഗങ്ങളിലേക്ക് സന്നിവേശിപ്പിച്ചും , കളികളുടെഊര്‍ജം പ്രയോജനപ്പെടുത്തിയും , ടീച്ചറുടെ ഇംഗ്ലീഷ്സംസാരവും ടീച്ചറും കുട്ടിയും തമ്മിലുള്ള ഇന്ററാക്ഷന്‍ കൂടുതല്‍ഫലപ്രദമാക്കിയും , കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി വ്യത്യസ്ത രീതിയില്‍ കഥകള്‍ ...

പയർ മൊഴിയുമായി കൂളിയാട്ടെ കുട്ടികൾ

Image
അന്താരാഷ്ട്ര പയർ വർഷാചരണത്തിന്റെ സമാപന പരിപാടി എന്ന നിലയിലാണ് കൂളിയാട് ഹൈസ്കൂളിൽ മാതൃകാപരമായ 'പയർ മൊഴി' എന്ന പരിപാടി ഒരുക്കിയത് . 5,6,7 ക്ലാസുകളിലെ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിലേ പഠനാശയങ്ങൾ കുട്ടികൾ ശേഖരിച്ച വിത്തുകൾ ഉപയോഗിച്ച്പാനലിൽ ചിത്രീകരിച്ചത് .യു .പി.വിഭാഗത്തിലെ മുഴുവൻ കുട്ടികളേയും 8 പേർ വീതമുള്ള സയൻസ് സർക്കിളുകളായി തിരിച്ച് മൂന്ന് മണിക്കൂർ കൊണ്ട് മത്സരാടിസ്ഥാനത്തിലാണ് പയർ പാനൽ തയ്യാറാക്കിയത് . ഏഴാം ക്ലാസ്സിലെ ശ്രീനിവാസ രാമാനുജൻ സയൻസ് സർക്കിൾ പൂമ്പാറ്റയുടെ ജീവിത'ചക്രം ചിത്രീകരിച്ച് ഒന്നാം സ്ഥാനത്തെത്തി.സൂര്യ-ചന്ദ്രഗ്രഹണങ്ങൾ ,പൈഥഗോറസ് സിദ്ധാന്തം, ജന്തു സസ്യ കോശങ്ങൾ തുടങ്ങിയ മുപ്പതോളം പഠനാശയങ്ങളാണ് പയർ കൊണ്ട് ചിത്രീകരിക്കപ്പെട്ടത് .ഒരു കുട്ടിക്ക് ഒരു ചാൽപയർ ,സ്കൂർ പറമ്പിൽ നൂറ് മീറ്റർ നീളത്തിൽ പയർ കൃഷി ,പയർ കൊണ്ട് ഭൂപട നിർമാണം തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പയർ വർഷാചരണത്തിന്റെ ഭാഗമായി നടത്തിയിരുന്നു. പയർ മൊഴി പരിപാടിക്ക് കെ.വി.ലളിത, മനോജ് മാത്യു, കെ.ചന്ദ്രൻ ,കെ.കെ.ഗണേശൻ, എം.വി വിജയൻ ,കെ.നളിനി, പി.ഗൗരി, രാജലക്ഷ്മി, തുടങ...
Image
ഈടീച്ചര്‍മാര്അമ്മമാരേക്കാള്‍ സ്നേഹം നല്‍കുന്നവര്‍ ഇതൊരമ്മയുടെ പ്രതികരണം . ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ബിആര്‍സി യില്‍ വെച്ച് നടന്ന കലാ - കായിക പരിപാടികള്‍ക്കിടയില്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രതികരണം പറയാന്‍ അവസരം കിട്ടിയപ്പോള്‍ റിസോഴ്സ് ടീച്ചര്‍മാരെക്കുറിച്ച് ഒരമ്മയുടെ ഹൃദയത്തില്‍ തൊട്ട വാക്കുകളാണിത് . റിസോഴ്സ് ടീച്ചര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും തിരിച്ചറിയുകയായിരുന്നു ഈ വാക്കുകളിലൂടെ . ഇതവര്‍ക്കുള്ള വലിയ അംഗീകാരമാണ് . ബുദ്ധിയിലും കാര്യശേഷിയിലും പിന്നില്‍ എന്നുമാത്രമല്ല സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതില്‍ പോലും ഏറെ പ്രയാസപ്പെടുന്ന ഈ കുട്ടികള്‍ക്ക് കൈത്താങ്ങും സാന്ത്വനവും പഠനപിന്തുണയും നല്‍കുന്ന റിസോഴ്സ് ടീച്ചര്‍മാര്‍ ശരിക്കും അമ്മമാര്‍ തന്നെയാണ് .
Image
പാട്ടുപാടലെത്ര നിസ്സാരം ഗോകുലിന് ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ബിആര്‍സി യില്‍ വെച്ചു നടന്ന കലാ - കായിക പരിപാടികളുടെ ഉദ്ഘാടനവേദി . ഒരു കൊച്ചു ബാലന്‍ അമ്മയുടെ കൈ പിടിച്ച് ആ വേദിയിലെത്തി . മൂന്നാംക്ലാസുകാരന്‍ ഗോകുല്‍രാജ് . രണ്ട് കണ്ണും കാണില്ല . ജന്മനാ തന്നെ അങ്ങിനെയാണ് . എന്നാല്‍ എത്ര അനായാസമായാണ് അവന്‍ കവിത ചൊല്ലുന്നത് . മുരുകന്‍ കാട്ടാക്കടയുടെ രേണുക എന്ന കവിത , ചൊല്ലാന്‍ ഏറെ പ്രയാസമുള്ളത് . കേട്ടുപഠിച്ച്മാത്രം ഈണത്തിലും താളത്തിലും അക്ഷരസ്ഭഫുടതയിലും ചൊല്ലിയപ്പോള്‍ സദസ്സ് ഒന്നാകെ കരഘോഷം കൊണ്ട് ആ ബാലനെ അഭിനന്ദിച്ചു . കവിതയില്‍ മാത്രമല്ല ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും ഗോകുല്‍ മുന്നില്‍തന്നെ . മാടക്കാല്‍ ഗവ . എല്‍ . പി സ്കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന ഈ മിടുക്കനെ ഇപ്പോഴേ പരിശീലിപ്പിച്ചാല്‍ സംശയം വേണ്ട സംഗീതലോകത്ത് അത്ഭുതങ്ങള്‍ തീര്‍ക്കും