ചെറുവത്തൂര്‍ ഉപജില്ല ഗണിത ശാസ്ത്ര അസോസിയേഷന്‍ പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച ഗണിത പൂക്കള മത്സരം ശ്രദ്ധേയമായി. എല്‍ പി,യു പി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കാഞ്ഞങ്ങാട് ഡി. ഇ. ഒ കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ബി. പി. ഒ ഒ.രാജഗോപാല്‍, എം. കെ ഹരിദാസ്, വിമലമ്മ,പി സി ചന്ദ്രമോഹനന്‍, കെ വി ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്രകേരളം പ്രകാശനവും ഇതോടൊപ്പം നടന്നു. കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ സി. എം ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ലാ ഗണിത ശാസ്ത്ര പൂക്കള മത്സരത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു പി സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. എല്‍ പി, യു. പി വിഭാഗങ്ങളില്‍ ഇവര്‍ ഒന്നാംസ്ഥാനം നേടി. എല്‍. പി വിഭാഗത്തില്‍ എ എല്‍ പി എസ് പടന്ന തെക്കെക്കാടും,യു പി വിഭാഗത്തില്‍ ഓലാട്ട് എ യു പി സ്കൂളും രണ്ടാം സ്ഥാനം നേടി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് കയ്യൂര്‍ ഒന്നാം സ്ഥാനം നേടി, ഉദി...