Posts

Showing posts from July 2, 2017

അക്കാദമിക പിന്തുണയുമായി ബി.ആര്‍.സി. ടീം

Image
                        പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 'പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം' ആവേശകരമായി മുന്നേറുമ്പോൾ അക്കാദമിക പിന്തുണയുമായി വിദ്യാലയങ്ങളിലെത്തുന്ന ബി.ആർ.സി. ട്രെയിനർമാരെ അധ്യാപകർ സഹർഷം സ്വാഗതം ചെയ്യുമെന്ന് ഇന്ന് നേരിട്ട് ബോധ്യപ്പെട്ടു.                                             ഞാനുൾപ്പെടെ മുഴുവൻ ബി.ആർ.സി.     ട്രെയിനർമാരും  ഇന്ന് ചന്തേര ഗവ: യു.പി. സ്കൂളിലെ അധ്യാപകർക്കൊപ്പം വിവിധ ക്ലാസ്സുകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉണ്ണി രാജൻ മാഷ് ഒന്നാം ക്ലാസ്സിലും, സരോജിനി ടീച്ചർ മൂന്നാം ക്ലാസ്സിലും, വേണു മാഷ് ആറാം ക്ലാസ്സിലും തത്സമയ പിന്തുണയുമായി എത്തിയപ്പോൾ രണ്ടാം ക്ലാസ്സിലായിരുന്നു ഞാനും സ്നേഹലത ടീച്ചറും പോയത്. ഇന്ന്, ടീച്ചർ ആസൂത്രണം ചെയ്ത പ്രവർത്തനം എന്താണെന്ന് ഇന്നലെ തന്നെ ചോദിച്ചു മനസ്സിലാക്കി, അധ്യാപികയെ സഹായിക്കാൻ ആവശ്യമായ തയ്യാറെടുപ്പോടെയാണ് എല...

ഒന്നാം തരത്തിലെ അധ്യാപികമാരുടെ പഠനക്കൂട്ടായ്മ

Image
ഒന്നാം തരത്തിലെ അധ്യാപികമാരുടെ പഠനക്കൂട്ടായ്മയ്ക്ക് ചെറുവത്തൂർ BRC യിൽ തുടക്കമായി. അവധിക്കാല അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകിയ ആർ.പി.മാർ ഉൾപ്പെടെ ഒരു പഞ്ചായത്തിൽ നിന്ന് 3-4 പേർ വീതം പങ്കെടുത്ത കോർ ഗ്രൂപ്പ്  യോഗം ജൂലൈ 1ന് ചന്തേര ബി.ആർ.സി യിൽ നടന്നു.         മുഴുവൻ കുട്ടികളെയും പഠന നേട്ടങ്ങളുടെ അവകാശികളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജൂൺമാസത്തിൽ നടത്തിയ ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ അവലോകനമായിരുന്നു മുഖ്യ അജണ്ട.     താല്പര്യമുള്ള മുഴുവൻ  അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട്  പ്രതിമാസ ക്ലസ്റ്റർതല കൂടിയിരിപ്പ് സംഘടിപ്പിക്കാൻ യോഗത്തിൽ ധാരണയായി. അടുത്ത മാസത്തേക്കുള്ള  പാഠാസൂത്രണത്തിനും, പഠന സാമഗ്രികളുടെ നിർമാണത്തിനുമുള്ള വേദിയായി ക്ലസ്റ്റർ കൂടിയിരിപ്പ് മാറും.രണ്ടാം ശനിയാഴ്ചയായ ജൂലൈ 8 ന് ആദ്യ  കൂടിയിരിപ്പ് ബി.ആർ.സിയിൽ നടക്കും. തുടർന്നുള്ള മാസങ്ങളിൽ അതത് പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്ററുകളിൽ (CRC) ആയിരിക്കും അധ്യാപകരുടെ ഒത്തുചേരൽ.              ...