സ്നേഹതീരം ബോട്ടിലൂടെ ഒരു സ്നേഹ യാത്ര
ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ വീട്ടിൽ ഇരുന്നു.കിടന്നും മാത്രം ലോകത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന പ്രത്യേക പരിഗണനയും കൈത്താങ്ങും സ്റ്റേഹവും ആവശ്യമുള്ള ദൈവത്തിന്റെ പ്രത്യേക കരസ്പർശമുള്ള കുഞ്ഞു മക്കളും അവരുടെ അമ്മമാരും ബി ആർ സി യിലെ അധ്യപികമാരും കവ്വായി കായലിലൂടെ സ്റ്റേഹതീരം ബോട്ടിൽ നടത്തിയ യാത്ര ഈ കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു. ചുറ്റുപാടുള്ള കാഴ്ചകൾ കണ്ടും പട്ടുപാടി ഉല്ലസിച്ചും യാത്ര ആസ്വദിച്ച കുട്ടികളുടെ കണ്ണിൽ വിരിഞ്ഞ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.