ഗണിത സഹവാസ ക്യാമ്പ്
ഗണിതം മധുരം ചെ റുവത്തൂര്‍ ബിആര്‍സി പരിധിയിലെ തൃക്കരിപ്പൂര്‍,പടന്ന,വലിയപറമ്പ് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ ഗണിത തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ഗണിത സഹവാസ ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.കണക്കിലെ കീറാമുട്ടികളും തലവേദനകളും കളികളിലൂടെയും സ്വയം പ്രവര്‍ത്തനങ്ങളിലൂടെയും കണ്ടെത്തി മുന്നേറാനുള്ള വിഭവങ്ങളുമായാണ് ക്യാമ്പ് ഒരുങ്ങിയത്.തൃക്കരിപ്പൂര്‍ സെന്റ്‌പോള്‍സ് എ.യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ മൂന്ന് പഞ്ചായത്തുകളിലെയും പതിനേഴ് യുപി സ്‌കൂളുകളില്‍ നിന്നായി നൂറ്റിഇരുപതോളം കുട്ടികളാണ് പങ്കെടുക്കുന്നത്.ഗണിത ശാസ്ത്രഞ്ജനായ ശ്രീനിവാസ രാമാനുജന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി എസ്.എസ്.എ,ഡയറ്റ്,ജില്ലാ ഗണിത ശാസ്ത്ര അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് വി.എം ബാബുരാജന്‍ അധ്യക്ഷനായിന്നു.ചെറുവത്തൂര്‍ ബിപിഒ ഒ.രാജഗോപാലന്‍,ഫാദര്‍ ജോസഫ് തണ്ണിത്തോട്ട്,വി.വിജയ് എന്നിവര്‍ സംസാരിച്ചു. സിസ്റ്റര...