Posts
Showing posts from November 25, 2018
വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ
- Get link
- X
- Other Apps
ക്ലാസ് മുറികളിൽ നിന്നും നേടിയ ശാസ്ത്രീയമായ അറിവുകൾ നിത്യജീവിതത്തിൽ പ്രയോഗിക്കാനുള്ള അനുഭവങ്ങളുടെയും അറിവുകളുടെയും പൂത്തിരി കത്തിക്കാൻ ശാസ്ത്ര പാർക്കുകൾ.സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 70 വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ ഒരുക്കാനുള്ള രണ്ടുനാൾ നീളുന്ന നിർമാണ ശില്പശാലയ്ക്ക് ചെറുവത്തൂർ ഉപജില്ലയിലെ നാലിലാംകണ്ടം ജിയുപി സ്കൂളിൽ ഗംഭീര തുടക്കം. സ്കൂളുകളിലെ ശാസ്ത്ര പഠനം കേവലം അറിവ് നേടാൻ മാത്രമുള്ളതല്ലെന്നും ഈ അറിവിനെ നിത്യജീവിതത്തിൽ കണ്ടു പഠിക്കുമ്പോൾ അൽഭുതം കൂറുന്നതോടൊപ്പം, തന്റേതായ നിലയിൽ പുതിയ അവസ്ഥയിൽ പ്രയോഗിക്കാനും പര്യാപ്തമാക്കുന്നതാണ് ശാസ്ത്ര പാർക്കുകൾ .പഠിച്ച ശാസ്ത്രീയ തത്ത്വങ്ങൾ പ്രയോഗിക്കാനുള്ള അവസരം ഇന്ന് വിദ്യാലയങ്ങളിൽ ലഭിക്കുന്നത് ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ അവസരതുല്യത വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നതാണ് ശാസ്ത്ര പാർക്കുകൾ. ലബോറട്ടറികൾ ക്ലാസ് മുറികളിലെ പഠനത്തെ സഹായിക്കുകയാണ് ചെയ്യുന്നതെങ്കിൽ നേടിയ പഠനത്തിനുമപ്പുറത്തേക്ക് കടക്കുന്നതാണ് ശാസ്ത്ര പാർക്കുകൾ .സ്റ്റാപ്പ് ള ർ