Posts

Showing posts with the label അമ്മ മരം -എ.യു.പി.എസ് എടച്ചാക്കൈ

അമ്മ മരം -എ.യു.പി.എസ് എടച്ചാക്കൈ

Image
Add caption എ ടച്ചാക്കൈ എയുപി സ്‌കൂളില്‍ നടന്ന സര്‍ഗവസന്തം ക്യാമ്പില്‍ കുട്ടികള്‍ അമ്മ മരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ക്കുന്നു വൃദ്ധസദനങ്ങളിലെ ഇരുട്ടുമുറികളിലേക്കും അനാഥ മന്ദിരങ്ങളിലെ വരാന്തകളിലേക്കും അമ്മമാരെ വലിച്ചെറിയുന്ന മക്കള്‍ക്ക് വെളിച്ചം പകരാന്‍ വിദ്യാര്‍ത്ഥികള്‍ അമ്മ മരം ഒരുക്കി.ഉദിനൂര്‍ എടച്ചാക്കൈ എയുപി സ്‌കൂളിലാണ് സര്‍ഗ വസന്തം ദ്വിദിന ക്യാമ്പിന്റെ ഭാഗമായി മാതൃത്വത്തിന്റെ നന്മകളുമായി അമ്മ മരം ഒരുക്കിയത്.കുട്ടികളുടെ അമ്മ സങ്കല്‍പങ്ങള്‍ കലാസ് ഇലകളില്‍ എഴുതി അമ്മ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.ക്യാമ്പില്‍ കാച്ചിക്കുറുക്കിയ സ്‌നേഹം എന്ന സെഷനിലാണ് കുട്ടികളുടെ സര്‍ഗ സൃഷ്ടികള്‍ വിരിഞ്ഞത്.അമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമെല്ലാം കഥകളായും കവിതകളായും കത്തിന്റെ രൂപത്തിലുമെല്ലാം കുട്ടികള്‍ കടലാസ് ഇലകളില്‍ എഴുതിവച്ചു.ക്യാമ്പ് അംഗങ്ങള്‍ മുഴുവനായും അമ്മമരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ത്തു.എസ്എസ്എ കാസര്‍ഗോഡിന്റെയും ചെറുവത്തൂര്‍ ബിആര്‍സിയുടെയും നേതൃത്വത്തില്‍ പടന്ന-വലിയപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ യുപി വിഭാഗത്തിലെ നാല്‍പതോളം കുട്ടികള്‍ക്കാണ് ക്യാമ്പ് ഒരുക്കി...