Posts

Showing posts from June 2, 2013

സുരേഷ് മാഷ് മാതൃകയാകുന്നു

Image
വെള്ളാട്ട് ജി.എല്‍.പി.എസ് അധ്യാപകന്‍ സ്കൂളില്‍ നിര്‍മ്മിച്ച മാന്‍ വെള്ളാട്ട് ജി.എല്‍.പി.എസ് അധ്യാപകന്‍ സ്കൂളില്‍ നിര്‍മ്മിച്ച മാന്‍

പ്രവേശനോത്സവം-2013

Image
ഇടവപ്പാതി മഴയുടെ നനുത്ത താളത്തിനൊത്ത് വഞ്ചിപ്പാട്ടിന്റെ ഈണവും നെഞ്ചിലേറ്റി അറിവിന്റെ അക്ഷരത്തോണിയിലേറി ആലന്തട്ട എ.യു.പി സ്‌കൂളിലെ കുരുന്നുകള്‍.മണ്‍ചിരാതില്‍ അക്ഷരദീപം കൊളുത്തിയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നവാഗതരെ സ്വാഗതം ചെയ്തത്.സ്‌കൂളിലേക്ക് പുതിതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും അക്ഷരത്തോണിയിലേക്ക് ആനയിച്ചു.കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുകുമാരന്‍ അക്ഷരദീപം കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെ.വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.മാനേജര്‍ കെ.കാര്‍ത്യായണി,കെ.സേതുമാധവന്‍,ഡിവൈഎഫ്‌ഐ സെന്‍ട്രല്‍ യൂണിറ്റ്,എസ്എസ്.എ എന്നിവരുടെ വകയായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.പി.പി പവിത്രന്‍,വി.രാജഗോപാലന്‍,രാമകൃഷ്ണന്‍ രശ്മീസദനം,സി.നിഷ,ടി.വി ബാലകൃഷ്ണന്‍,ടി.ശൈലജ,ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രധാനാധ്യാപിക കെ.വനജാക്ഷി സ്വാഗതവും എം.വി ബിന്ദു നന്ദിയും പറഞ്ഞു. എ.യു.പി.എസ് ആലന്തട്ട എ.യു.പി.എസ് ആലന്തട്ട പുത്തന്‍ പ്രതീക്ഷകളുമായി പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് കൂടി തുടക്കമായി. ഓരോ വിദ്...