Posts

Showing posts from October 27, 2013

keralam-50 questions

1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്? ആക്കുളം  2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്? തിരുവനന്തപുരം 3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്? അഗസ്ത്യാര്‍കൂടം  4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? തിരുവനന്തപുരം 5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്? പാറശ്ശാല 6. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്? കൊല്ലം  7 കൊല്ലം നഗരം സ്ഥാപിച്ചതാര്? സാപിര്‍ ഈസോ 8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല: കൊല്ലം  9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്? പന്മന 10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്? നീണ്ടകര 11. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല: പത്തനംതിട്ട 12. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്? മല്ലപ്പള്ളി  13. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല: പത്തനംതിട്ട 14. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്...

വയലാര്‍ അനുസ്മരണം

Image

വയലാര്‍ അനുസ്മരണം

Image
  സാ ധാരണക്കാരന്റെ രാഷ്ട്രീയം തന്റെ കവിതകളിലൂടെ ജനകീയമാക്കിയ നമ്മുടെ പ്രിയപ്പെട്ട കവി ....മലയാളിയുടെ മനസ്സില്‍ വിപ്ളവത്തിന്റെ തീജ്വാലകള്‍ പകര്‍ന്നു നല്‍കിയ ശ്രി വയലാര്‍ രാമ വര്‍മ്മ ഓര്‍മ ആയിട്ട് ഇന്നേക്ക് (27.10.2013)മുപ്പത്തിയെട്ടു വര്ഷം ...അദ്ദേഹത്തിന്റെ ഓര്‍മ്മക്കു മുന്നില്‍ ഒരായിരം രക്തപുഷ്പന്ജലികള്‍. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25-നു ജനിച്ചു. അച്ഛൻ വെള്ളാരപള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു ആരണ്യാന്തരഗഹ്വരോദരതപ- സ്ഥാനങ്ങളിൽ‌, സൈന്ധവോ- ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ ആരന്തർമ്മുഖമിപ്രഞ്ചപരിണാ- മോത്ഭിന്നസർഗ്ഗക്രിയാ- സാരം തേടിയലഞ്ഞൂ പണ്ടവരിലെ-   ചൈതന്യമെൻ‌ ദർശനം ആ...