Posts
Showing posts from January 26, 2014
സ്മാര്‍ട്ട് @ 10 പദ്ധതിക്കു തുടക്കമായി
- Get link
- X
- Other Apps
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കി മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച സ്മാര്‍ട്ട് @ 10 പദ്ധതിക്ക് തുടക്കമായി. ജി എച്ച് എച്ച് എസ് എസ് കുട്ടമത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നല്‍കിയ എല്‍ സി ഡി പ്രൊജക്റ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം കൂടി അവര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സ്വാഗതമോതി. ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്ത്യായനി അധ്യക്ഷയായിരുന്നു.പത്താം തരത്തിലേക്ക് തയ്യാറാക്കിയ ഡി വി ഡി കളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി ജനാര്‍ദ്ദനനും മികവ് വായനാസാമഗ്രിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ സുജാതയും നിര്‍വഹിച്ചു.ചടങ്ങിന് എം സരോജിനി, വി ചന്ദ്രന്‍, ടി നാരായണന്‍, ഡോ. ഗീത, പി രാമപ്പ, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് നന്ദി ...
ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ ജനകീയസൊസൈറ്റി
- Get link
- X
- Other Apps
പാഠ്യ പാഠ്യതരപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണെങ്കിലും പരിതാപകരമായ ഭൗതികാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ ജനകീയമായി രൂപീകരിച്ച ഉദിനൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി ഏറ്റെടുത്തു. സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴില്‍ 80 വര്‍ഷം പ്രവര്‍ത്തിച്ച വിദ്യാലയം ജനകീയ ഇടപെടലിന്റെ ഭാഗമായാണ് നാട്ടുകാരുടെ കൈകളിലെത്തുന്നത്. സ്‌കൂളിന്റെ പഠനകാര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മാനേജ്‌മെന്റിന് കഴിയാതെ വന്നതോടെയാണ് മൂന്നരയേക്കര്‍ സ്ഥലമുള്‍പ്പെടുന്ന സ്‌കൂള്‍ വില്‍ക്കുന്നതിന് മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. സ്വകാര്യവ്യക്തികളുടെ കൈകളിലായാല്‍ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ സൊസൈറ്റി രൂപീകരിച്ച് ഏറ്റെടുത്തത്. പൂര്‍വവിദ്യാര്‍ഥികള്‍, സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരെ നേരില്‍കണ്ട് സംഭാവനയായും വായ്പയായും തുക സമാഹരിച്ചു. 1.6 കോടി രൂപ സമാഹരിച്ചതില്‍ 60 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ബാക്കി ഒരു വര്‍ഷത്തിന് ശേഷം തിരിച്ചുനല്‍കുമെന്ന ഉറപ്പില്‍ വായ്പയായും വാങ്ങിച്ചു. എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്...