ഓണക്കോടികളുടെ വിതരണം-ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂള്‍
സ്വന്തമായി ഓണക്കോടിയില്ലാത്തവര്‍ക്ക് ഓണക്കോടികള്‍ നല്‍കിക്കൊണ്ട് ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂളിലെ കുട്ടികള്‍ ഓണത്തിന്‍റെ സമത്വ സന്ദേശം സ്വാര്‍ത്ഥകമാക്കി . മിഠായിയും ഐസ്ക്രീമും വാങ്ങി വെറുതെ കളയുന്നപൈസസ്ക്കൂളിലെസ്വാന്ത്വനംഫണ്ടില്‍നിക്ഷേപിച്ചാണ്കുട്ടികള്‍ഇതിനായുള്ള പൈസ സ്വരൂപിച്ചത് . വിദ്യാഭ്യാസവര്‍ഷാരംഭം മുതല്‍ കുട്ടികള്‍ഇങ്ങനെനിക്ഷേപിച്ചതുകഏകദേശം പത്തായിരം രൂപയോളം വരും . ഈ തുകയില്‍ നിന്നാണ് നിര്‍ധനരായകുട്ടികള്‍ക്ക്ഓണക്കോടികള്‍ വാങ്ങിയത് . പി ടി എപ്രസിഡണ്ട്എന്‍ബാലകൃഷ്ണന്‍കുട്ടികള്‍ക്കുഓണക്കോടികളുടെവിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു . വി ഹരിദാസ് . ഇ വി ശശി എന്നിവര്‍ നേതൃത്വം നല്‍കി . പി ടി എ പ്രസിഡണ്ട് എന്‍ ബാലകൃഷ്ണന്‍ കുട്ടികള്‍ക്കു ഓണക്കോടികളുടെ വിതരണം നടത്തുന്നു.