പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിന് നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തുള്ള സർഗവിദ്യാലയങ്ങൾ ഉണരുകയായി. ഓരോ കുട്ടിയും ഓരോ വിദ്യാലയവും മികവിലേക്ക് എന്ന ആശയമുയർത്തിയുള്ള സർഗവിദ്യാലയം ജില്ലാതല ഉദ്ഘാടനം ഇടയിലെക്കാട് എ എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ജില്ലയിലെ ഓരോ ബി ആർ സി യിൽ നിന്നും എൽ പി, യു പി വിഭാഗങ്ങളിൽ ഓരോ പദ്ധതികളാണ് ഈ അധ്യയന വർഷം നടപ്പാക്കാൻ തെരഞ്ഞെടുത്തിട്ടുള്ളത്.സമഗ്ര ശിക്ഷ കാസർകോടിന്റെയും ബി ആർ സി ചെറുവത്തൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം രാജ ഗോപാലൻ എം എൽ എ സർഗവിദ്യാലയം പദ്ധതി ഉദ്ഘാടനം ചെയ്തു.ഇടയിലെക്കാട് എ എൽ പി സ്കൂളിന്റെ കാവറിവും കായലറിവും - പ്രാദേശിക പരിസ്ഥിതി ചരിത്രരചന പദ്ധതിക്ക് തുടക്കമായി.ഇതോടൊപ്പം ജിയുപി സ്കൂൾ പാടിക്കീൽ, ജി എൽ പി സ്കൂൾ നീലേശ്വരം, ജിയുപി സ്കൂൾ പറക്കളായി, എൽപി സ്കൂൾ നിർമലഗിരി, ജിഎൽപി സ്കൂൾ മുക്കൂട്, ജിഎഫ് യു പി സ്കൂൾ കോട്ടിക്കുളം, ജിയുപി സ്കൂൾ കോളിയടുക്കം, ജി ഡബ്ല്യു എൽ പി സ്കൂൾ ബേള എന്നീ വിദ്യാലയങ്ങളിലെ ഏറെ വേറിട്ട പദ്ധതികളുടെ അവതരണവും നടന്നു. പദ്ധതികളെക്കുറിച്ചുള്ള വിശദ...