വരയും വര്‍ണവും ശില്‍പങ്ങളുമൊക്കെ തീര്‍ത്തു സര്‍വ്വശിക്ഷ അഭിയാനിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ . കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ബ്ലോക്ക് റിസോര്‍സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ പി.വി.ശ്യാം പ്രസാദാണ് ചിത്രം വരച്ചും ശില്പങ്ങള്‍ തീര്‍ത്തും വിദ്യാലയങ്ങളെ കലയുടെ അങ്കണങ്ങളാക്കി മാറ്റുന്നത്. ചിത്രകലയിലും ശില്പകലയിലും ഒട്ടേറെ കുരുന്നുകള്‍ ശ്യാംപ്രസാദിന്റെ ശിഷ്യന്മാരായി ഉയര്‍ന്നു വരികയാണെന്ന് അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്ന നാല് വിദ്യാലയങ്ങളിലെയും അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.പാടിക്കില്‍ ജി.യു.പി.സ്കൂളില്‍ ഏകദിന കളിമണ്‍ ശില്പശാല ,ചൈല്‍ഡ് ആര്‍ട്ട് ചിത്രപ്രദര്‍ശനം ,ജൈവ വൈവിദ്യ ഉദ്യാനത്തില്‍ ചെങ്കല്‍ ശില്‍പം ,കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്കൂളില്‍ കുട്ടികളെ പ്രക്രുതിയോടടുപ്പിക്കുന്ന കൊളാഷ് നിര്‍മ്മാണം,എം.എ.യു.പി.എസ് മവിലാകടപ്പുറം സ്കൂളില്‍ ബിഗ് കാന്‍വാസ് ചിത്രരചന , കടലാമയുടെ മണല്‍ ശില്‍പം,പുത്തിലോട്ട് എ.യു.പി. സ്കൂളില്‍ ഒപ്പത്തിനൊപ്പം പരിപാടി ,മവി...
Posts
Showing posts from March 4, 2018
കണക്കിന്റെ കുരുക്കഴിക്കാൻ ക്ലാസ്സ് റൂം ഗണിത ലാബ്
- Get link
- X
- Other Apps
കണക്കിന്റെ കുരുക്കഴിക്കാൻ ക്ലാസ്സ് റൂം ഗണിത ലാബ് .............................. ............ തെറ്റിപ്പോകമോ എന്ന ഉൽക്കണ്ഠയില്ലാതെ, പരാജയഭീതിയില്ലാതെ, വിരസതയില്ലാതെ, പ്രവർത്തനത്തിൽ ലയിച്ചു ചേർന്ന് ആസ്വാദ്യകരമായ രീതിയിൽ മുഴുവൻ കുട്ടികളും കണക്ക് പഠിക്കുന്ന ക്ലാസ്സുമുറികൾ യാഥാർഥ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചെറുവത്തൂർ ബി.ആർ.സി. ഈ ലക്ഷ്യം മുൻനിർത്തി സർവശിക്ഷ അഭിയാൻ വിഭാവനം ചെയ്ത 'ഗണിത ലാബ്' ഉപജില്ലയിലെ കയ്യൂർ ഗവ: എൽ.പി സ്കൂളിൽ ഇതിനകം യാഥാർഥ്യമായി.ഇത് മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ആർ.പി.മാരെ പരിശീലിപ്പിക്കുന്നതി നായി ബി.ആർ.സി തലത്തിൽ സംഘടിപ്പിച്ച ഗണിത പഠനോപകരണ നിർമ്മാണ ശില്പശാലയിൽ 14 സി.ആർ.സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നിന്നായി എൽ.പി അധ്യാപകരും രക്ഷിതാക്കളും, കലാ-പ്രവൃത്തി പഠന അധ്യാപകരും ബി.ആർ.സി ട്രെയിനർമാരും ഉൾപ്പെടെ 45 പേർ പങ്കെടുത്തു. ഇവരുടെ നേത...