ട്വിന്നിംഗ് പ്രോഗ്രാം
വിദ്യാലയ മികവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും മികച്ച മാതൃകകൾ സ്വന്തം വിദ്യാലയത്തിൽ പ്രാവർത്തികമാക്കുന്നതിനും ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാമിന് ചെറുവത്തൂർ ബി ആർ സി യിൽ തുടക്കമായി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ അതിഥികളായെത്തിയ മുഴക്കോം ജിയുപി സ്കൂളിലെ ഏഴാം തരത്തിലെ മുപ്പത് വിദ്യാർഥികളും പ്രഥമാധ്യാപകനുൾപ്പെടെ നാല് അധ്യാപകരുമാണ് വേറിട്ട പരിപാടിയിൽ പങ്കാളികളായത്. രാവിലെ സ്‌കൂൾ അസംബ്ലിയിൽ പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ബീനയും ഒന്നാം തരത്തിലെ കുട്ടികളും ചേർന്ന് അതിഥികളായ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു വാർത്താ വായനകളും പുസ്തകാസ്വാദനക്കുറിപ്പ് അവതരണവും അസംബ്ലിയെ ശ്രദ്ധേയമാക്കി. തുടർന്ന് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ഏഴാം തരത്തിൽ വിവിധ വിഷയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റും വിധത്തിൽ അധ്യാപകർ അവതരിപ്പിച്ചു.ഉദിനൂരിന്റെ മികവുകളിലൊന്നായ പ്രതിമാസ മാധ്യമ ക്വിസ് മത്സരത്തിൽ മുഴക്കോത്തെ കുട്ടികളും സമ്മാനം നേടി.ഉദിനൂർ സെൻട്രലിൽ 2017-...