വായനോത്സവം 201 6 വായനാവാരം വായനാസംസ്കാരം വളര്‍ത്തുന്നതിനുളള വര്‍ഷാദ്യ ഇടപെടലായി കാണണം . വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്കുക എന്നതാണ് ലക്ഷ്യം . ചില പ്രവര്‍ത്തന സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത് . ഇതിനു പുറമേയുളള പ്രവര്‍ത്തനങ്ങളുമാകാം . ഓരോ ക്ലാസിനും പ്രവര്‍ത്തനപദ്ധതി വേണം . എല്‍ പി , യുപി നിലവാരം പരിഗണിച്ച് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യങ്ങള്‍ വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാവരിലും വായനാശീലം വളര്‍ത്തുക ക്ലാസ് വായനാക്കൂട്ടം , അമ്മമാരുടെ വായനാവേദി എന്നിവ രൂപീകരിക്കുക വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുക വായനാനുഭവങ്ങള്‍ പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുക ആസ്വാദ്യകരമായ വായനയില്‍ വൈദഗ്ദ്ധ്യം നേടുക മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക . പ്രൈമറി തലത്തിലെ കുട്ടികള്‍ക്കാവശ്യമായ വായനാ സാമഗ്രികള്‍ കണ്ടെത്തുക വായനാ സാമഗ്രികള്‍ വികസിപ്പിക്കുക ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക ഇന്‍ലാന്‍റ് മാഗസിന്‍ , ചുമര്‍ മാഗസിന്‍ ...