Posts
Showing posts from September 15, 2013
ഓണാശംസകള്‍..
- Get link
- X
- Other Apps
ബി.ആര്‍.സി ചെറുവത്തൂര്‍ ഓണാഘോഷം-ജി.യു.പി.എസ് പടന്ന ഒരു വസന്തകാലത്തിന്റെ ഓര്‍മകളുമായി പൂവിളികളും ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലംകൂടി വരവായി. ഗൃഹാതുരത്വത്തിന്റെ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. മാമലനാടിന്റെ മഹോത്സവം. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിക്കുന്ന പ്രകൃതി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം. പൂകളുടെയും പക്ഷികളുടെയും വൃക്ഷലതാതികളുടെതുമാണ് ഓണം. തുമ്പയും മുക്കുറ്റിയും പ്രകൃതിക്ക് തിലകംചാര്‍ത്തി ഒരിക്കല്‍ക്കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനില്‍ക്കുന്നു. മഴപെയ്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍നിന്നും പുതുമണ്ണിന്റെ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിന്റെ പട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് മലയാളികല്‍ക്കിടയിലേക്ക് പൊന്നോണം വന്നെത്തുന്നത്. പ്രകൃതിസൗന്തര്യത്തിന്റെയും കേരളസംസ്ക്കരത്തിന്റെയും കാര്ഷികോല്‍ത്സവത്തിന്റെയും തനിമയും പാരബര്യവും വിളിച്ചോതുന്...