Posts
Showing posts from November 29, 2020
- Get link
- X
- Other Apps
KMVHSS KODAKKAD സോഷ്യൽ സയൻസ് ക്ലബ്ബ് 🌍🌍🌍🌍🌍🌍 നവംബർ 26 🇮🇳ഭരണഘടനാദിനം അംബേദ്‌കറുടെ ജന്മവാർഷിക ദിനമാണ് ഭരണഘടനാദിനം അഥവാ സംവിധാൻ ദിവസ്. 📖ഭരണപരമായും രാഷ്‌ട്രീയപരമായും ഇന്ത്യ മഹാരാജ്യം പലവിധത്തിലുള്ള വെല്ലുവിളി നേരിടുമ്പോൾ നവംബർ 26 എന്ന ദിവസത്തിലേക്ക് രാജ്യം എത്തി നിൽക്കുകയാണ്. രാജ്യത്തിൻ്റെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. 'സംവിധാൻ ദിവസ്' എന്നും ഈ ദിവസം അറിയപ്പെടുന്നു. 📖ഇന്ത്യൻ ഭരണഘടന ഡ്രാഫ്‌റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ഡോ. ബി ആർ അംബേദ്‌കറോടും ഭരണഘടനാനിർമ്മാണ സമിതിയിൽ അംഗങ്ങളായിരുന്നവരോടുമുള്ള ആദരം വ്യക്തമാക്കുന്നതിനാണ് നവംബർ 26ന് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 📖2015 ലാണ് ഭരണഘടനാ ദിനം ആദ്യമായി ആഘോഷിച്ചത്. 2015 ഒക്ടോബർ 11 ന് മുംബൈയിലെ സ്‌റ്റാച്യു ഓഫ് ഇക്വാലിറ്റിക്ക് തറക്കില്ലിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനങ്ങൾക്കിടെയിൽ ഭരണഘടന മൂല്യങ്ങൾ വളർത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 2015 നവംബർ 19നാണ് നവംബർ 26 ഭരണഘടന ദിനമായി സർക്കാർ ഒദ്യ...