Posts

Showing posts from October 14, 2012

നീന്തല്‍ മത്സരം

Image
                        ചെ റുവത്തൂര്‍ ഉപജില്ലാ നീന്തല്‍ മത്സരത്തില്‍ ഉദിനൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാര്‍., പിലിക്കോട് വറക്കോട്ട് വയല്‍ പുതിയകുളത്തില്‍ നടന്ന മത്സരത്തില്‍ 135 പോയിന്‍റ് നേടിയാണ് ഉദിനൂര്‍ ഒന്നാമതെത്തിയത്. 132 പോയിന്‍റ്‌ നേടിയ കുട്ടമത്ത് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് രണ്ടാം സ്ഥാനം. 107 പോയിന്‍റ് നേടി കയ്യൂര്‍ ഗവ: വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂന്നാമതെത്തി. മത്സരങ്ങള്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി കെ സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ടി രാഘവന്‍, പി പി അശോകന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപനസമ്മേളനത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തംഗം പി. പി പത്മനാഭന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിലിക്കോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. പി സി വിജയന്‍ മാസ്റ്റര്‍, എ വി പവിത്രന്‍ തുടങ്ങിയവര്‍ സ...

ജി.എച്ച.എസ്.എസ് പിലിക്കോട്

Image
ഘോഷയാത്ര                                      സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയാണ് വര്‍ണ്ണാഭമായി. ഒരു നാടിന്റെ തന്നെ യശസ്സുയര്‍ത്തിക്കൊണ്ട് തങ്ങളുടെ വിദ്യാലയം നേടിയെടുത്ത നേട്ടങ്ങളുടെ സന്തോഷത്തില്‍ പിലിക്കോട് ഗ്രാമം ഒന്നടങ്കം പങ്കുചേര്‍ന്നു. പിലിക്കോട് ഗവ: യു പി സ്‌കൂള്‍ പരിസരത്തുനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മുത്തുക്കുടകളും വാദ്യ മേളങ്ങളും നിശ്ചല- ചലന ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി. മദ്യവിപത്തിനെതിരെയും പ്ലാസ്റ്റിക്കിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയിലും ഒക്കെയുള്ള നിശ്ചല ചലനദൃശ്യങ്ങള്‍ ഏറെ ആകര്‍ഷകമായി.     

അധ്യാപക പരിശീലനം ഫോട്ടോ ആല്‍ബം

Image
Add caption Add caption Add caption Add caption Add caption Add caption Add caption Add caption Add caption Add caption Add caption