Posts
Showing posts from August 31, 2014
സെപ്തമ്പര്‍-5 അധ്യാപക ദിനം
- Get link
- X
- Other Apps
അദ്ധ്യാപകദിനം മനസ്സിൽ നന്മയുടെ നറുനിലാവ് കാത്തുസൂക്ഷിക്കുന്ന എല്ലാ അദ്ധ്യാപകർക്കും ഊഷ്മളമായ അദ്ധ്യാപകദിനാശംസകൾ ... ലോക അധ്യാപകദിനം ഇന്ത്യയില്‍ നാം സപ്റ്റംബര്‍ 5 ന് അധ്യാപകദിനം ആചരിക്കുന്നു . മുന്‍രാഷ്ട്രപതി ഡോ . സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നമുക്കറിയാം . എന്നാല്‍ ലോകഅധ്യാപകദിനം എപ്പോഴാണ് ആചരിക്കുന്നത് ? ആരാണ് ഇതിന് ലോകമാകെ നേതൃത്വം നല്‍കുന്നത് ? ആ ദിനം അതിനായി തെരഞ്ഞടുത്തത് എന്തുകൊണ്ടാണ് ? ഒക്റ്റോബര്‍ 5 ആണ് ലോക അധ്യാപകദിനമായി ആചരിക്കുന്നത് . 1994 മുതലാണ് ലോക അധ്യാപകദിനം ആചരിച്ചുതുടങ്ങിയത് . യുണസ്കോയാണ് ഇതിന് പൊതുവില്‍ നേതൃത്വം നല്‍കുന്നത് . സമൂഹത്തിന്റെ വളര്‍ച്ചയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെയും അവരുടെ സ്ഥാനമഹിമയെയും കണക്കിലെടുത്തുകൊണ്ട് യുണസ്കോയുടെയും ഐ.എല്‍.ഒ.വിന്റെയും നേതൃത്വത്തില്‍ ഒരു രേഖ തയ്യാറാക്കുകയുണ്ടായി . പ്രസ്തുത രേഖയില്‍ അധ്യാപകരുടെ പരിശീലനം, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ഫലപ്രദമായ ഉത്തരവാദിത്തനിര്‍വഹണത്തിനുള്ള സാഹചര്യങ്ങള്‍, സേവനവേതന വ്യവസ്ഥകള്‍, സാമൂഹ്യസുരക്ഷ തു...