ശാസ്ത്ര വിജ്ഞാനത്തിന്‍റെ പുതിയ വഴികള്‍ തേടി ...
ചെറുവത്തൂർ: അധ്യാപക പരിശീലനത്തിൽ പുതുവഴികൾ തേടി ചെറുവത്തൂർ ഉപജില്ലാതല ശാസ്ത്രോത്സവത്തിന് ആലന്തട്ട എ.യു.പി.സ്കൂളിൽ തുടക്കമായി. രസകരവും ചിന്തോദ്ദീപകവുമായ പ്രവർത്തനങ്ങളിലൂടെ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ശാസ്ത്ര പഠനത്തിൽ കൂടുതൽ തല്പരരാക്കുന്നതിനായി സർവശിക്ഷ അഭിയാൻ ആസൂത്രണം ചെയ്ത സ്കൂൾ തല ശാസ്ത്രോത്സവങ്ങൾക്കു മുന്നോടിയായാണ് ശാസ്ത്രാധ്യാപകർക്കുള്ള പരിശീലനം. പ്രകൃതി പ്രതിഭാസങ്ങളെയും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാനുള്ള ശേഷി കുട്ടികളിൽ രൂപപ്പെടുമ്പോഴാണ് ശാസ്ത്ര പഠനം സാർഥകമാകുന്നത്. ഇതിനായി ശാസ്ത്രത്തിന്റെ രീതിയിലുടെ പഠനാനുഭവങ്ങൾ നൽകുന്നതിനുള്ള പ്രായോഗികാനുഭവമാണ് മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തിലൂടെ അധ്യാപകർക്ക് ലഭ്യമാക്കുന്നത്. ഉപജില്ലയിലെ 32 വിദ്യാലയങ്ങളിലെ അധ്യാപകർക്കൊപ്പം ആലന്തട്ട, നാലിലാംകണ്ടം സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 100 കുട്ടികളും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപകരണങ്ങൾ നിർമിക്കുന്നതിനും, ചെറുസംഘങ്ങളായി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും, വിലയിരുത്തുന്നതിനു മുള്ള അവസരങ്ങൾ മുഴുവൻ കുട്ടി...