അക്കാദമിക മികവ് , വിദ്യാലയ മികവ്
'പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ' .... പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി കേരള സർക്കാർ മുന്നോട്ടുവെച്ച ഈ മുദ്രാവാക്യങ്ങൾ പൊതു സമൂഹം ഒന്നടങ്കം നെഞ്ചേറ്റുമ്പോൾ, അവധിക്കാല പരിശീലനത്തിലൂടെ അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപക സമൂഹം. ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി പരിഗണിച്ച് കുട്ടിയുടെ എല്ലാ വിധ കഴിവുകളും വികസിപ്പിക്കുന്ന തരത്തിലേക്ക് വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിയെടുക്കുന്നതിന് അധ്യാപകരെ സജ്ജരാക്കുകയാണ് ഈ വർഷത്തെ അവധിക്കാല പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം. ചെറുവത്തൂർ ബി.ആർ.സിയിൽ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി. സ്കൂളിൽ ആരംഭിച്ച എൽ.പി. അധ്യാപകർക്കുള്ള ആദ്യ ഘട്ട പരിശീലനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം കെ.രാമചന്ദ്രൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ പരിശീലനത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും വിശദീകരിച്ചു. ബി.പി.ഒ. കെ.നാരായണൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സി.എം. മീനാക...