കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്’ എന്ന ലക്ഷ്യം അവധിക്കാല അധ്യാപക പരിശീലനത്തില്‍ വെച്ച് കേട്ടപ്പോള്‍ത്തന്നെ തുടങ്ങിയതാണ്,ഇത് പ്രാവര്‍ത്തികമാക്കാന്‍ എന്തൊക്കെ ചെയ്യാന്‍കഴിയും എന്ന ചിന്ത.എസ്.ആര്‍.ജി.യോഗത്തിലും, പി.ടി.എ,മദര്‍ പി.ടി.എ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചചെയ്തു.അങ്ങനെയാണ് സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും,അധ്യാപക പരിശീലനത്തിന്റെ ചുവടുപിടിച്ച് രണ്ടുദിവസത്തെ പരിശീലനം അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നല്‍കുവാന്‍ ധാരണയായത്. പ്രവേശനോത്സവദിവസം സ്കൂളിലെത്തിയ രക്ഷിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവധിദിവസം കുട്ടികളെ വീട്ടില്‍ തനിച്ചാക്കി വരാനുള്ള പ്രയാസം പലരും സൂചിപ്പിച്ചു.ഒപ്പം ഏതെങ്കിലും പ്രവ്യ് ത്തിദിവസം ഇത്തരം പരിശീലനം സംഘടിപ്പിക്കുകയാണെങ്കില്‍ എത്താമെന്ന് എല്ലാവരും ഉറപ്പു നല്‍കുകയും ചെയ്തു..ആദ്യഘട്ടത്തില്‍ ഒരു ദിവസത്തെ പരിശീലനമായിരിക്കും നല്ലതെന്നും ചിലര്‍സൂചിപ്പിച്ചു.. തൊട്ടടുത്ത ദിവസം ചേര്‍ന്ന എസ്.ആര്‍.ജി.യോഗത്തില്‍ പരിശീലനത്തിന്റെ ഉള്ളടക്കം നിശ്ചയിച്ചു.ഓരോ ക്ലാസ്സിലെയും പാഠപുസ്തകങ്ങളുടെ ഉള്ളടക്കം,പഠനരീതി,കുട്ടികള്‍ കൈവരിക്കേണ്ട പഠന നേട്ടങ്ങള്‍,...