ഉജ്ജ്വല നേട്ടത്തോടെ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.സ്കൂള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക്പ്രവേശിക്കുകയാണ്. 15 U.S.S ഉം 8 L.S.Sഉം നേടിക്കൊണ്ട് കലാ കായിക രംഗത്ത് എന്ന പോലെ അക്കാദമിക രംഗത്തും അത് അതിന്‍റെ ജൈത്ര യാത്ര തുടരുകയാണ്.ഉപ ജില്ലയിലെയും ജില്ലയിലെയും ഏറ്റവും കൂടുതല്‍ U.S.S ഉം L.S.Sഉം നേടിക്കൊണ്ടാണ് ഈ വിദ്യാലയം മുന്‍പന്തിയില്‍ എത്തിയിരിക്കുന്നത്. ഉപ ജില്ലയിലെ മാത്രമല്ല ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഒന്നായ ഈ പൊതുവിദ്യാലയം പരിമിതമായ ഭൌതിക സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നത്