മംഗലം കളിയും പൂരക്കളിയും നിറഞ്ഞാടിയ നാട്ടു പയമ
ആദിവാസികൾക്കിടയിൽ സന്തോഷത്തിന്റെദിവസങ്ങളിൽകളിക്കുന്ന മംഗലംകളിയും വടക്കൻ കേരളത്തിന്റെ കാവുകളിൽ പുരോത്സവത്തിന്റെ ഭാഗമായി കളിക്കുന്നപൂരക്കളിയുംപരിചയപ്പെടുത്തുകയും കുട്ടികളെ അഭ്യസിപ്പിക്കുകയും കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചെറുവത്തൂർ ബി ആർ സി യുടെ നേതൃത്വത്തിൽ വെള്ളച്ചാൽ ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന നാട്ടുപയമ- കൾച്ചറൽ ഫെസ്റ്റ് അവസാനിച്ചത്. പൂരക്കളിയിലെ അതികായനും ആചാര്യനുമായ മാധവൻ പണിക്കരാണ് നാട്ടുപയമയുടെഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന്പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ അദ്ദേഹവുമായി പൂരക്കളിയെ കുറിച്ചുള്ള സംവാദത്തിൽ ഏർപ്പെട്ടു.മാധവൻ പണിക്കരും പൂരക്കളി കലാഅക്കാദമി അംഗം മോഹനൻ മേച്ചേരിയും ചേർന്ന് കുട്ടികൾക്ക് പൂരക്കളി പാട്ടുകൾ സാഹിത്യം , ഐതിഹ്യം എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു.കൂടാതെ ചില ചുവടുകൾ കുട്ടികളെ അഭ്യസിപ്പിക്കുകയും ചെയ്തു. മംഗലം കളി ഫോക് ലോർ അവാർഡ് ജേതാവ് ഭാസ്കരൻ ചേമ്പേരി മംഗലംകളിയെ കുറിച്ച് വിശദമായി ചുവടുകൾ അടക്കം അഭ്യസിപ്പിച്ച് ക്...