ചെറുവത്തൂർ ബി.ആർ.സി. കുടുംബാംഗങ്ങളുടെ ഓണാഘോഷം 02.09.2017
ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ചെറുവത്തൂർ ബി.ആർ.സി. കുടുംബാംഗങ്ങളുടെ ഓണാഘോഷം - " വാ പൂവേ ....പൊലി പൂവേ " - ശ്രദ്ധേയമായി. നാടൻ പൂക്കളുടെ പ്രദർശനത്തോടെയായിരുന്നു തുടക്കം..ഒപ്പം സപെഷ്യലിസ്റ്റ് അധ്യാപികമാർ നേതൃത്വം നൽകിയ ഓണപ്പാട്ടിന്റെ അകമ്പടിയോടെ എല്ലാവരും ചേർന്ന് നാടൻ പൂക്കൾ മത്രം ഉപയോഗിച്ച് സ്നേഹപ്പൂക്കളം തീർത്തു.എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: എം.വി.ഗംഗാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും, ബി.ആർ.സി സ്റ്റാഫ് അംഗങ്ങൾക്കുമായി വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീ. എം. രാജഗോപാലൻ എം.എൽ.എ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഫൗസിയ മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിനർ പി.വി.ഉണ്ണിരാജൻ സ്വാഗതവും പി.വേണുഗോപലൻ നന്ദിയും പറഞ്ഞു. ട്രെയിനർമാരായ പി.കെ.സരോജിനി, സ്നേഹലത, ഐ.. ഇ.ഡി.സി. റിസോഴ്‌സ് അധ്യാപികമാരായ പ്രസീദ ,ലേഖ എന്നിവർക്കൊപ്പം , ഓഫീസ് ജീവനക്കാരും, എസ്.എസ്.എ നിയമിച്ച കലാ-കായിക - പ്രവൃത്തി പഠന അധ്യാപകരും പരിപാടിക്...