പരിഹാരബോധന ക്ലാസ്സുകൾക്ക് ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി.
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസ്സുകൾക്ക് ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി. ............................................. ചന്തേര: കളിച്ചും, ചിരിച്ചും, വരച്ചും, നിറം നൽകിയും, ആടിയും പാടിയും കുഞ്ഞുങ്ങൾ പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതു കണ്ടപ്പോൾ രക്ഷിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷം.. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെറുവത്തൂർബി.ആർ.സിയുടെ നേതൃത്വത്തിൽ GUPS ചന്തേര, GUPS പടന്ന, GLPS കൂലേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിഹാരബോധന ക്ലാസ്സുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികളും രക്ഷിതാക്കളും. പെറുവത്തൂർ ബി.ആർ.സിയിലെ ഐ.ഇ.ഡി.സി. റിസോഴ്സ് അധ്യാപികമാർ പ്രതിവാര ആസൂത്രണ യോഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ചായിരുന്നു മൂന്നിടങ്ങളിലെയും ക്ലാസ്സുകൾ..പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിമുഖത കാണിച്ച് തുടക്കത്തിൽ മാറി നിന്ന കുട്ടികൾ പോലും അവസാനമാകു മ്പോഴേക്കും അധ്യാപികമാരുടെ ഇടപെടലുകളിലൂടെ കളികളിലും ഭാഷാ-ഗണിത പ്രവർത്തന ങ്ങളിലും ആവേശപൂർവം പങ്കെടുത്തു. ചന്തേര ബി.ആർ.സി യിൽ നടന്ന ക്ലാസ്സിലെ ആദ്യ പ്രവർത്തനത്തിൽ ഭിന...