Posts

Showing posts from October 15, 2017

സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര

Image
ബി.ആർ.സി  ചെറുവത്തൂർ സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര ഉപജില്ലാതല ചരിത്രോത്സവം 18.10.2017 ന് ചന്തേര ഗവ: യു പി.സ്കൂളിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ടി.എം.സദാനന്ദൻ അധ്യക്ഷനായിരുന്നു .  എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: എം.വി.ഗംഗാധരൻ,  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സംസ്ഥാന ജോ: സെക്രട്ടറി അബ്ദുൾ ബഷീർ, ചന്തേര ഗവ: യു.പി.സ്കൂൾ പ്രഥമാധ്യാപകൻ ടി.വി.ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബി.പി.ഒ കെ.നാരായണൻ സ്വാഗതവും ബി.ആർ.സി.ട്രെയിനർ പി.വി.ഉണ്ണി രാജൻ നന്ദിയും പറഞ്ഞു.   തുടർന്ന് നടന്ന ചരിത്ര സെമിനാറിൽ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ പി.പി.വേണുഗോപാലൻ മോഡറേറ്ററായി. പയ്യന്നൂർ കുഞ്ഞിരാമൻ മുഖ്യ വിഷയാവതരണം നടത്തി. വിദ്യാർഥിനികളായ തീർഥ ബാബു, വിസ്മയ വിരാജ്, ആദിത്യ രവീന്ദ്രൻ, ടി.പി. നിവേദ്യ എന്നിവർഉപ അവതരണങ്ങൾ നടത്തി . അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾക്കു ശേഷം മോഡറേറ്റർ ക്രോഡീകരണം  നടത്തി.ബി.ആർ.സി ട്രെയിനർ പി.കെ.സരോജിനി നന്ദി പറഞ്ഞു.   ഉച്ചയ്ക്കു ശേഷം നടന്ന മൾട്ടിമീഡിയ മെഗാ ക്വിസിൽ ആറ് റൗണ്ട് ച...