ഒ റീസ്സയിലെ കട്ടക്കാ ണ് സുഭാസ് ചന്ദ്ര ബോസിന്റെ ജന്മസ്ഥലം.അച്ഛൻ ജാനകിനാഥ് ബോസ്, അമ്മ പ്രഭാവതി.കേംബ്രിഡ്‌ജ് സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെവിദ്യാഭ്യാസം. 1920 - ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ്പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടുംസ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാൻ വേണ്ടി അദ്ദേഹംസിവിൽ സർവീസ് ഉപേക്ഷിച്ചു.പിന്നീട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചുപോകാൻ ബോസിനു കഴിഞ്ഞില്ല. 1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തുഅതെത്തുടർന്ന് അദ്ദേഹം അറസ്റ്റിലും ആയി..രണ്ടാം ലോകമഹായുദ്ധത്തോട് കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയഅസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം.മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും , സൈനികവും , നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക്സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട്കൂടി...