സുഭാഷ് ചന്ദ്രബോസ് ചരമദിനം



റീസ്സയിലെ കട്ടക്കാണ് സുഭാസ്‌ ചന്ദ്ര ബോസിന്റെ ജന്മസ്ഥലം.അച്ഛൻ ജാനകിനാഥ് ബോസ്, അമ്മ പ്രഭാവതി.കേംബ്രിഡ്‌ജ് സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെവിദ്യാഭ്യാസം. 1920 - ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ്പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടുംസ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാ‍ൻ വേണ്ടി അദ്ദേഹംസിവിൽ സർവീസ് ഉപേക്ഷിച്ചു.പിന്നീട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചുപോകാൻ ബോസിനു കഴിഞ്ഞില്ല.
1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ
ബഹിഷ്കരിക്കാൻ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തുഅതെത്തുടർന്ന് അദ്ദേഹം അറസ്റ്റിലും ആയി..രണ്ടാം ലോകമഹായുദ്ധത്തോട് കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയഅസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം
നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം.മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും , സൈനികവും , നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക്സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട്കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയുംയുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹംപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു,അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു.പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു.ബ്രെട്ടീഷ്‌ സര്‍ക്കാരിന്റെ കണ്ണ് വെട്ടിച്ചു പല രാജ്യങ്ങള്‍കറങ്ങിയ അദേഹം അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു..യൂറോപ്പിലെ ജർമൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്നഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്നഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ്ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരുസേനാഘടകത്തെ രൂപവത്കരിച്ചു.

1941 അവസാനത്തോടെ ബർലിനിൽ ഒരുസ്വതന്ത്രഭാരതകേന്ദ്രം ‘ അദ്ദേഹം സ്ഥാപിച്ചു.നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനുതുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനുജർമ്മനിയിൽ ലഭിച്ചിരുന്നു.1943 - ൽ അദ്ദേഹം ജർമ്മനി വിട്ടുപോയി,ജപ്പാനിലാണ് ചെന്നെത്തിയത്.മേയ് 12നു അദ്ദേഹം ടോക്കിയോയിൽ എത്തിച്ചേർന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹംജപ്പാൻ പ്രധാനമന്ത്രി ജനറൽ ടോജോയുമായി ഭാരത-ജപ്പാൻബന്ധങ്ങളെപ്പറ്റിയും ,നടപടിക്രമങ്ങളെപ്പറ്റിയും വിശദമായിചർച്ചചെയ്ത് ഒരു പരസ്പരധാരണയിൽ എത്തിച്ചേർന്നു.റാഷ്‌ബിഹാരി ബോസ് , അബീദ് ഹസ്സന്‍, കേണൽ യാമമോട്ടോ
എന്നിവരോടൊപ്പം 1943 ജൂൺ 23നു നേതാജി സിംഗപ്പൂരിലേക്ക്യാത്ര തിരിച്ചു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നുസിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു്ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വംസുഭാസ് ചന്ദ്ര ബോസിനു കൈമാറി.അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ചവിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.ഐ.എൻ.എയുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലുംപങ്കുവഹിച്ച നിരവധി മലയാളികളുണ്ട്.ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവന്‍,എ.സി.എൻ നമ്പ്യാർ,കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ,എൻ.പി. നായർ തുടങ്ങി കുറെ മലയാളികൾ.

പോരാട്ടത്തിനിടെ യുദ്ധഭൂമിയിൽ മരിച്ചുവീണവരുംബ്രിട്ടീഷുകാർ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്.വക്കം ഖാദര്‍, ടി.പി. കുമാരൻ നായർ തുടങ്ങിയവർ തൂക്കിലേറ്റപ്പെട്ടു.മിസ്സിസ് പി.കെ. പൊതുവാൾ‍, നാരായണി അമ്മാൾ
തുടങ്ങിയ കേരളീയ വനിതകളും ഐ.എൻ.ഏയിലുണ്ടായിരുന്നു. ഐ.എൻ.ഏയുടെ വനിതാവിഭാഗമായിരുന്ന
ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത്ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943-ൽ നേതാജി രൂപം കൊടുത്തആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.

1943 ഒക്ടോബർ 21-നു രാവിലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ്ലീഗിന്റെ ഒരു വിശേഷാൽ പൊതുയോഗം സിംഗപ്പൂരിലെകാഥേഹാളിൽ വച്ചു കൂടുകയുണ്ടായി.ഇവിടെ വച്ച് താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ
രൂപവത്കരണം നേതാജി പ്രഖ്യാപിച്ചു.അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു.

1944 ജനുവരിയിലാണ് ബർമ്മയിൽ നിന്നു ഇന്ത്യൻ അതിർത്തിലംഘിച്ചുള്ള ഒരാക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചത്,ഐ.എൻ.എയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു.ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി,ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി.റംഗൂൺ മേഖലയിൽ അന്തിമമായ സമരത്തിന് നേതാജിആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് കാണുന്നത്,പക്ഷേ സൈനികോപദേഷ്ടാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയുംഎതിർപ്പിനെ തുടർന്ന് ആ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു,റംഗൂണിൽ നിന്നു ഒഴിഞ്ഞുപോകാനും തീരുമാനിച്ചു.അങ്ങനെ ആസാദ് ഹിന്ദ് സർക്കാർബർമ്മയിൽ നിന്നും പിന്മാറി.

1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു
എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം.ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത്ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത്ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു.ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടുഎന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ
നിലവിൽ വന്നു.

1945-ൽ മേൽപ്പറഞ്ഞ വിമാനാപകടംഉണ്ടായിട്ടില്ലെന്നുംഅതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി.ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട്മൻ‌മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്നറെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നുംകമ്മീഷൻ കണ്ടെത്തിയിരുന്നു.ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.

1985 വരെ ഉത്തർ‌പ്രദേശിലെ അയോധ്യക്കു സമീപംരാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഭഗ്‌വാൻ‌ജി എന്ന സന്യാസി,ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു.സന്യാസിയുടെ മരണത്തെതുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയമുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ അഭാവത്തിൽഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു.ഈ സന്യാസിയുടെ ജീവിതവും ചെയ്തികളുംഇന്നും ദുരൂഹമായി തുടരുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം നടത്തിയ അന്വേഷണത്തിൽസന്യാസി ബോസ് തന്നെയായിരുന്നു എന്ൻ അനുമാനിക്കത്തക്കതെളിവുകൾ ലഭിച്ചിരുന്നു.കയ്യക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാൽ നടത്തിയ പരിശോധനയിൽ സന്യാസിയുടേയും ബോസിന്റേയും കയ്യക്ഷരംഒന്നുതന്നെയാണെന്ന് തെളിഞ്ഞിരുന്നു.

1991-ൽ ഇന്ത്യൻ ഗവണ്മെന്റ് ബോസിന് മരണാനന്തരബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു.എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തസാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ
ഒരു പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവണ്മെന്റ് പുരസ്കാരം പിൻ‌വലിക്കുകയും ചെയ്തു.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015