മുഴക്കോത്തുംമികവിന്റെ ഇടിമുഴക്കം
ഇന്ത്യ റിപ്പബ്ലിക്കായ ജനു: 26 ന്റെ സുദിനത്തിൽ മുഴക്കോം ഗവ: യു പി സ്കൂളിനെ സ്നേഹിക്കുന്ന പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തുകൂടി.വിദ്യാലയത്തിന് ഇനി വേണ്ട വികസന പദ്ധതികൾ അവർ കൂലംകഷമായി ചർച്ച ചെയ്തു.2017-18 ൽ 15 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ഉള്ള നിർദേശങ്ങൾ സമർപ്പിച്ചു - വിവിധ വിദ്യാലയങ്ങൾ മാറിയതിന്റെ വിശദമായ ചിത്രങ്ങളും അവരുടെ മുമ്പിൽ അവതരിപ്പിച്ചു. ആ ചിത്രങ്ങൾ അവരുടെ മനസ്സിനെ സ്വാധീനിച്ചു എന്നു തെളിയിക്കന്നതായിരുന്നു തുടർന്നbള്ള കാര്യങ്ങൾ. ക്ലാസ്സ് മുറികൾ ഒറ്റയ്ക്ക് സ്മാർട്ടാക്കുന്നതു മുതൽ തങ്ങൾക്കാവും വിധം ഓരോരുത്തരും വിദ്യാലയത്തിന് വേണ്ടി വലുതും ചെറുതുമായ പ്രഖ്യാപനങ്ങൾ നടത്തകയായിരുന്നു.4 ലക്ഷം രൂപയോളം ഇന്നത്തെ പ്രഖ്യാപനങ്ങളിൽ നിന്നും വിദ്യാലയം ഉപ്പാക്കി. ഇതൊരു ചെറിയ ഇടിവെട്ട് മാത്രമാണ് .പ്രതീക്ഷിക്കുന്ന വികസനത്തിലേക്കുള്ള വലിയ ഇടിമുഴക്കം ഉണ്ടാവുക തന്നെ ചെയ്യും. അത് വികസനത്തിന്റെ പുതിയ മുഴക്കോം മാതൃകയാവുകയും ചെയ്യും. ഇന്ന് ചേർന്ന പൂർവ വിദ്യാർത്ഥി സംഗമവും വികസന സമിതി യോഗവും പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും വളരെ മികച്ചതായിരുന്നു' നാളത്തെ പൊതു വിദ്യാലയ സംരക്...