അക്കാദമിക പിന്തുണയുമായി ബി.ആര്‍.സി. ടീം

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 'പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം' ആവേശകരമായി മുന്നേറുമ്പോൾ അക്കാദമിക പിന്തുണയുമായി വിദ്യാലയങ്ങളിലെത്തുന്ന ബി.ആർ.സി. ട്രെയിനർമാരെ അധ്യാപകർ സഹർഷം സ്വാഗതം ചെയ്യുമെന്ന് ഇന്ന് നേരിട്ട് ബോധ്യപ്പെട്ടു. ഞാനുൾപ്പെടെ മുഴുവൻ ബി.ആർ.സി. ട്രെയിനർമാരും ഇന്ന് ചന്തേര ഗവ: യു.പി. സ്കൂളിലെ അധ്യാപകർക്കൊപ്പം വിവിധ ക്ലാസ്സുകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉണ്ണി രാജൻ മാഷ് ഒന്നാം ക്ലാസ്സിലും, സരോജിനി ടീച്ചർ മൂന്നാം ക്ലാസ്സിലും, വേണു മാഷ് ആറാം ക്ലാസ്സിലും തത്സമയ പിന്തുണയുമായി എത്തിയപ്പോൾ രണ്ടാം ക്ലാസ്സിലായിരുന്നു ഞാനും സ്നേഹലത ടീച്ചറും പോയത്. ഇന്ന്, ടീച്ചർ ആസൂത്രണം ചെയ്ത പ്രവർത്തനം എന്താണെന്ന് ഇന്നലെ തന്നെ ചോദിച്ചു മനസ്സിലാക്കി, അധ്യാപികയെ സഹായിക്കാൻ ആവശ്യമായ തയ്യാറെടുപ്പോടെയാണ് എല...