സ്നേഹക്കൂട്ടായ്മ..ഐ.ഇ.ഡി.സി തനതു പരിപാടി
അ പൂര്‍വ്വ രോഗങ്ങള്‍ ചലന സ്വാതന്ത്ര്യം നിഷേധിച്ചവര്‍...വീല്‍ചെയറുകളി ലും കിടക്കകളിലും ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍..വിധിയുടെ ക്രൂരതയ്ക്കുമുന്നില്‍ പതറാതെ അവര്‍ ഒത്തുകൂടി... ഫാമിലി വിശേഷങ്ങള്‍ പങ്കുവച്ചും സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്തും അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം അവര്‍ ഒരു ദിവസം ചിലഴിച്ചു. അമ്മയും നന്മയും ഒന്നാണ്..ഞങ്ങളും നിങ്ങളും ഒന്നാണ്..എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചന്തേര ബിആര്‍സിയില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമമാണ് ഹോം ബെയ്‌സ്ഡ് കൂട്ടുകാരുടെ കൂട്ടായ്മയ്ക്ക് വേദിയായത്.ചെറുവത്തൂര്‍ ബി.ആര്‍.സി പരിധിയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി ഇരുപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് സ്‌നേഹസംഗമത്തില്‍ പങ്കെടുത്തത്. ശ്രീ.സി.പി ഹരീഷ്...ഒരു കൈത്താങ്ങ് ശാരീരികമായ വെല്ലുവിളി കാരണം അവരവരുടെ വീടുകളില്‍ തളച്ചിടേണ്ടി വന്ന ബാല്യത്തിലേക്ക് ദൈവദൂതന്മാരായി നടന്നു വന്ന ബി.ആര്‍സിയിലെ റിസോഴ്‌സ് അധ്യാപകരും വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സ്‌നേഹസംഗമത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.വീടുകളില്‍ തന്നെ പഠനം നടത്തുന്ന ഇവര്‍ക്ക് അപൂര്‍വമായി ലഭിച്ച സഹപാഠികള...