Posts

Showing posts with the label അമ്മ.....കവിത

അമ്മ.....കവിത

Image
അമ്മ.......കരുതലാണ് അമ്മയെനിക്കതു നന്മ അലിവായ് നിറയും വെണ്മ അഴകില്‍ വിരിയും ഉണ്മ അമ്മയെനിക്കത് നന്മ       പുഞ്ചിരിയാലെ പൂക്കളുമെഴുതും       പുലരി കണക്കെന്നമ്മ       പല പല ചൊല്ലായ് കിളിമൊഴിയില്‍        താരാട്ടാകുവതമ്മ അറിവിന്‍ ആദിയും അന്തവുമായ് പ്രകൃതികണക്കെന്നമ്മ പല പല ഭാഷകള്‍ ലോകത്തില്‍ സ്നേഹത്താലെ കുറിക്കുന്നു                    -വി.എസ്.ബിന്ദു