Add caption Add caption ഊ ര്‍ജ്ജ സംരക്ഷണരംഗത്ത് നാടിന്ന് മാതൃകയായി പൊതാവൂര്‍ എ.യു.പി. സ്‌ക്കൂള്‍ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന പഴമൊഴിയെ അനുഭവത്തിന്റെ കരുത്തുകൊണ്ട് തിരുത്തി ചരിത്രത്തിന്റെ നാള്‍വഴി പെരുക്കത്തിനൊപ്പം പ്രയാണം തുടരുകയാണ് പൊതാവൂരിലെ കുരുന്നുകള്‍. വൈദ്യൂതിക്ഷാമത്തെക്കുറിച്ചും നിരക്ക് വര്‍ധനയെക്കുറിച്ചും ഗൗരവ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍നിന്നും 3939 യൂനിറ്റ് വൈദ്യൂതി രണ്ട് മാസംകൊണ്ട് മിച്ചംവച്ച വിജയകഥ പറയുകയാണ് ഇവര്‍.ചെറിയാക്കര വാര്‍ഡിലെ 447 വീടുകള്‍ക്കായി നടപ്പിലാക്കിയ ' നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതിയുടെ ഭാഗമായാണ് വൈദ്യൂതി ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗ്രാമവാസികള്‍ വൈദ്യൂതി മിച്ചം വച്ചത്. കെ.എസ്.ഇ.ബി, സ്‌കൂള്‍ പി.ടി.എ, റോട്ടറി ക്ലബ്, പര്യാവരണ്‍മിത്ര, വാര്‍ഡ് കുടുംബശ്രീ യൂണിറ്റുകള്‍ ഇവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. വൈദ്യൂതി ഉപയോഗവുമായി ബന്ധപ്പെട്ട് നാട്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ അടുത്തറിയുകയും ഓരോ വീട്ടിലെയും വൈദ്യൂതി ഉപകരണങ്ങളെ...