Posts
Showing posts from July 5, 2015
ജുലായ്-11 ലോക ജനസംഖ്യാ ദിനം
- Get link
- X
- Other Apps
1989 ജൂലൈ 11 മുതലാണ് ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്. 1987 ജൂലായ് 11നാണ് ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജനക്കണക്ക് തുടങ്ങിയത് പുരാതന കാലം മുതല്‍ ജനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പ് നടന്നിരുന്നതായി കരുതുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീനകാലത്ത് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പറ്റിയവരുടെ കണക്ക് ഭരണാധികാരികള്‍ക്ക് ആവശ്യമായിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റോബര്‍ട്ട് മാല്‍ത്തസ് ജനസംഖ്യാപഠനങ്ങളുടെ പിതാവായി കരുതപ്പെടുന്നു. 1798ല്‍ "പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍" എന്ന പുസ്തകം അദ്ദേഹത്തെ പ്രശസ്തനാക്കി. 19ാം നൂറ്റാണ്ട് ആയപ്പോയേക്കും പല രാജ്യങ്ങളും ജനസംഖ്യ കണക്കെടുപ്പും ജനനമ...
പ്രധാന അറിയിപ്പ്
- Get link
- X
- Other Apps
പ്രധാന അറിയിപ്പ് ജുലായ് 4 ന് ISM വിസിറ്റുമായി ബന്ധപ്പെട്ട ഡെസിമിനേഷന്‍ സെമിനാര്‍ നടക്കുന്നതിനാല്‍ അന്നേദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന ഇംഗ്ലീഷ് എംപവര്‍മെന്റ് പ്രോഗ്രാമിലെ രണ്ടാമത്തെ ക്ലാസ് ജുലായ് 11 ലേക്ക് മാറ്റിയിരിക്കുന്നു. ചെറുവത്തൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ആദ്യദിനം പങ്കാളിത്തം കൊണ്ട് വന്‍ വിജയകരമാക്കിത്തീര്‍ത്ത മുഴുവന്‍ അധ്യാപകര്‍ക്കും നന്ദി അറിയിക്കുന്നു.അടുത്ത പരിശീലനപരിപാടി ജുലായ് 11 ന് ശനിയാഴ്ച 10 മണിക്ക് ബി.ആര്‍.സി യില്‍ വെച്ച് നടക്കും(1,2 ക്ലാസ് , യു.പി ഇംഗ്ലീഷ് വെവ്വേറെ ബാച്ചുകളില്‍ ഉച്ചവരെയാണ് പരിശീലനം).ആദ്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ ദിവസം പങ്കെടുക്കാവുന്നതാണെന്ന് അറിയിക്കുന്നു.ആദ്യമായി പങ്കെടുക്കന്നുവര്‍ ജുലായ് 10 ന് മുന്നെ ഫോണ്‍ വിളിച്ചോ (04672211418)ഇ-മെയില്‍ വഴിയോ പേര്,ക്ലാസ് വിശദാംശം അറിയിക്കാന്‍ താല്പര്യപ്പെടുന്നു