Posts
Showing posts from July 14, 2013
അവസാന കമ്പി സന്ദേശം ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ കൊവ്വലിലെ കുട്ടികള്‍
- Get link
- X
- Other Apps
അവസാന കമ്പി സന്ദേശം ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ കൊവ്വലിലെ കുട്ടികള്‍ കാത്തുസൂക്ഷിച്ചു വയ്ക്കാന്‍ ചരിത്രമായ കമ്പി സന്ദേശം കൈകളിലെത്തിയതിന്റെ സന്തോഷത്തിലാണ് ചെറുവത്തൂര്‍ കൊവ്വല്‍ എ. യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍.., 163 വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ ഇക്കഴിഞ്ഞ ഞായാറാഴ്ച രാത്രി ടെലഗ്രാം സര്‍വീസ് അവസാനിപ്പിച്ച വാര്‍ത്ത കുട്ടികള്‍ തങ്ങളുടെ വാര്‍ത്താബോര്‍ഡില്‍ ഒട്ടിച്ചുവച്ചിരുന്നു. എന്നാല്‍ അവസാന ദിനത്തില്‍ അയയ്ക്കപ്പെട്ട സന്ദേശങ്ങളില്‍ ഒന്ന് തങ്ങള്‍ക്കായതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ കുട്ടികള്‍.., ബി.ആര്‍ .സി അധ്യാപക പരിശീലകനാണ് തിരുവനന്തപുരത്ത് നിന്നും ''ഞാന്‍ ടെലഗ്രാം, എന്നെ മറക്കരുത് '' എന്ന് തുടങ്ങുന്ന സന്ദേശം കുട്ടികള്‍ക്കായി അയച്ചത്. ഗതകാല സ്മരണകളുടെ ശേഷിപ്പായി ഈ സന്ദേശം ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കാനാണ് ഇവരുടെ തീരുമാനം. ഉച്ചയോടെ വിദ്യാലയത്തിലെത്തി ചെറുവത്തൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാന്‍ കെ വിജയന്‍ സന്ദേശം പ്രധാനാധ്യാപിക കെ പ്രമീളയ്ക്ക് കൈമാറി. അധ്യാപകനായ പ്രമോദ് അടുത്തില ടെലഗ്രാമിന്റെ ചരിത്രം കുട്ടികള്‍ക്ക് വിവരിച്ചു നല്കി. ...