Posts
Showing posts from May 27, 2018
ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവം ജി.എല്‍.പി.എസ്. കൂലെരിയില്‍
- Get link
- X
- Other Apps
- Get link
- X
- Other Apps
അവധിക്കാല അധ്യാപക പരിശീലനം മെയ് 17ന് സമാപിച്ചു.ചെറുവത്തൂർ ഉപജില്ലയിൽ പ്രൈമറി വിഭാഗത്തിൽ (std.1 to 7 ) ആകെ പങ്കെടുക്കേണ്ടിയിരുന്ന 547 അധ്യാപകരിൽ 525 പേരും പരിശീലനത്തിൽ പങ്കെടുത്തു.ശാരീരിക അവശതകൾ ഉൾപ്പെടെ വ്യക്തമായ കാരണങ്ങൾ അറിയിച്ചവരാണ് പങ്കെടുക്കാത്ത 22 പേരും... 8 ദിവസത്തെ പരിശീലനത്തിന്റെ അവസാന നാളിൽ അധ്യാപകരിൽ നിന്നും നല്ല ഫീഡ്ബാക്കാണ് ലഭിച്ചത്... പുതിയ അധ്യയന വർഷത്തിൽ ഓരോ കുട്ടിയെയും ഓരോ വിദ്യാലയത്തെയും മികവിലേക്ക് നയിക്കാനാവശ്യമായ ഒട്ടേറെ വിഭവങ്ങൾ പരിശീലനത്തിലൂടെ ലഭിച്ചുവെന്നു തന്നെയാണ് ബഹുഭൂരിപക്ഷം അധ്യാപകരുടെയും അഭിപ്രായം.എൽ.പി. ക്ലാസ്സുകളിലെ ശാസ്ത്ര പരീക്ഷണങ്ങളും, ഗണിത പഠനോപകരണ നിർമാണവും അധ്യാപകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ഇവ നന്നായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ഓരോരുത്തരും വിദ്യാലയത്തിലേക്ക് പോകുന്നത്. അധ്യാപക പരിശീലനം മെച്ചപ്പെട്ടതായിരുന്നുവെന്ന് ഓരോ അധ്യാപകനും പറയുമ്പോൾ ,അതിന്റ ക്രെഡിറ്റ് പരിശീലനത്തിന് നേതൃത്വം നൽകിയ RP മാർക്കു തന്നെയാണ്. ഏപ്രിൽ 16ന് ആരംഭിച്ച DRG പരിശീലനം തൊട്ട് മെയ് 17 വരെ