അഭിനന്ദനങ്ങൾ.
അ ഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സം സ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.