Posts

Showing posts from August 2, 2015

School audit adalath...

Image

മാതൃകാ ക്ലാസ് പി.ടി.എ - കയ്യൂര്‍ മോഡല്‍

Image
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സില്‍..പഠിപ്പിക്കുന്നതു കാണാനും,അറിയാനും, പഠിക്കാനും......ഒപ്പം കുഞ്ഞുങ്ങളുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനും ക്ലാസ്സ് പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ക്യത്യം 2മണിക്ക് തന്നെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ക്ക് മറ്റുള്ളവര്‍ എത്തുന്നതുവരെ കാത്തുനിന്ന് മുഷിയേണ്ട അവസ്ഥ  ഇവിടെയില്ല.നേരെ ക്ലാസ്സിലേക്ക് കയറാം..കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക് പിറകിലായി പ്രത്യേകം ക്രമീകരിച്ച ‘പാരന്റ്സ് ബെഞ്ചില്‍‘ ഇരിക്കാം..... ടീച്ചറുടെ ക്ലാസ്സും ,കുട്ടികളുടെ പ്രതികരണങ്ങളും കാണാം..വിലയിരുത്താം..സ്വയം പഠിക്കാം..പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അധ്യാപകനോട് ചോദിക്കുകയും ചെയ്യാം.. കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി.ടി.എ യോഗത്തിലാണ് ഇത്തരത്തിലുള്ള സൌകര്യം ഒരുക്കിയത്...ഇനിയുള്ള എല്ലാ ക്ലാസ്സ് പി.ടി.എ യോഗങ്ങളിലും ഈ രീതി തുടരും.... പക്ഷെ,ഒരുകാര്യത്തില് ‍ നിര്‍ബന്ധമുണ്ട്. 2 മണി മുതല്‍ നാലുമണി വരെ സമയം നിശ്ചയിച്ച ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ പൂര്‍ണ്ണസമയവും പങ്കെടുക്കുമെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.....

ഹിരോഷിമാ - നാഗസാക്കി ദിനങ്ങള്‍

Image
ഗാസയിലെ കൂട്ടക്കുരുതി ഹിരോഷിമ ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 70 വര്‍ഷം തികയുകയാണ്.വീ​ണ്ടും ഒരു യുദ്ധവിരുദ്ധദിനമെത്തുന്നത് ഏറെ പ്രസക്തമായ സമയത്താണ് .യുദ്ധവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഓരോ മനുഷ്യനും തയ്യാറാകേണ്ട സന്ദര്‍ഭമാണിത്.ഇസ്രായേല്‍ പാലസ്തീനെതിരെ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതി കേവലം പാലയ്തീനെതിരെ മാത്രമല്ല,ഈ ലോകത്തോടു തന്നെയാണ്.കേവലം മനുഷ്യവംശത്തിനുമാത്രമല്ല ഈ ലോകത്തെ സുന്ദരമാക്കുന്ന മണ്ണും മരങ്ങളും മലകളും പുഴകളും കാട്ടരുവികളും പുഴുക്കളും പൂമ്പാറ്റകളെയും ഒക്കെ തുടച്ചുമാറ്റി ജീവന്‍റെ അവസാനത്തെ കണികയെയും ഇല്ലായ്മ ചെയ്യുന്നതിലൂടെ ഇസ്രായേല്‍ യഥാര്‍ത്ഥത്തില്‍ നേടുന്നതെന്താണ്? വംശ്യഹത്യ എന്ന അധീശത്വമല്ലാതെ.... നടുക്കുന്ന ഓര്‍മകളായി ഇന്നും ഹിരോഷിമയും നാഗസാക്കിയും നാം ഓര്‍ക്കുന്നു.ആറ്റം ബോംബ് വര്‍ഷത്തില്‍ മൂന്നര ലക്ഷത്തോളം പേര്‍ തത്സമയം ചുട്ടുചാമ്പലായി. അനേകം ആളുകള്‍ ജീവച്ഛവങ്ങളായി. അരനൂറ്റാണ്ടിലേറെ ആയിട്ടും അത് പാകിയിട്ട വിഷവിത്തുകള്‍ രോഗമായും മരണമായും ഇന്നും പിന്‍തുടര്‍ന്നുകൊണ്...