'ശ്ശ്....ശല്യപ്പെടുത്തരുത്.ഒന്നാം ക്ലാസ്സുകാര്‍ വായനയുടെ സ്വര്‍ഗത്തിലാണ്'.
കാനത്തൂര്‍പ്പെരുമയില്‍ നിന്ന്...... 'ശ്ശ്....ശല്യപ്പെടുത്തരുത്.ഒന്നാം ക്ലാസ്സുകാര്‍ വായനയുടെ സ്വര്‍ഗത്തിലാണ്'. ഇങ്ങനെ ഒരു ബോര്‍ഡ് ഒന്നാം ക്ലാസിനു മുന്നില്‍ തൂക്കിയിട്ടാലോ എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.കാരണം കുട്ടികള്‍ മിക്കപ്പോഴും വായനയിലാണ്.വായിക്കാന്‍ പഠിച്ചതിന്റെ ആഹ്ളാദം അവരുടെ മുഖത്തു കാണാം. വായിക്കുന്ന നേരത്തെ അവരുടെ ഗൗരവം കണ്ടാല്‍ ചിരിവരും.ഇടയ്ക്ക് ചെറിയ ശബ്ദത്തില്‍ വായിക്കും.പിന്നെ പുസ്തകത്തിലെ മനോഹരമായ ചിത്രത്തിലേക്ക് നോക്കും.ചിത്രത്തില്‍ കുറേ സമയം എന്തോ പരതും.എന്തായിരിക്കും?വായിച്ചു ഗ്രഹിച്ചതിനെ ചിത്രത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണോ?അതോ വായിച്ചത് ചിത്രത്തിന്റെ സഹായത്തോടെ മനസ്സിലിട്ട് ഉറപ്പിക്കുകയാണോ? ആര്‍ക്കറിയാം . നല്ല ചിത്രങ്ങളുള്ള പുസ്തകങ്ങളേ അവര്‍ക്കു വേണ്ടൂ.പുസ്തകം തെരഞ്ഞെടുക്കുമ്പോള്‍ പ്രഥമ പരിഗണന ചിത്രങ്ങള്‍ക്കാണ്.ആദ്യം ചിത്രങ്ങളൊക്കെ ഒന്നു മറിച്ചു നോക്കും.പിന്നീടേ വായന തുടങ്ങൂ. ചിലര്‍ പുസ്തകങ്ങള്‍ ഗംഭീരമായി വായിക്കാന്‍ തുടങ്ങും.പക്ഷേ,മുന്നോട്ടു പോകുമ്പോള്‍ ഒന്നും മനസ്സിലാകില്ല.അവരുടെ നിലവാരത്തെക്കാള്‍ ഒരു പ...