ഈടീച്ചര്‍മാര്അമ്മമാരേക്കാള്‍ സ്നേഹം നല്‍കുന്നവര്‍ ഇതൊരമ്മയുടെ പ്രതികരണം . ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ബിആര്‍സി യില്‍ വെച്ച് നടന്ന കലാ - കായിക പരിപാടികള്‍ക്കിടയില്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രതികരണം പറയാന്‍ അവസരം കിട്ടിയപ്പോള്‍ റിസോഴ്സ് ടീച്ചര്‍മാരെക്കുറിച്ച് ഒരമ്മയുടെ ഹൃദയത്തില്‍ തൊട്ട വാക്കുകളാണിത് . റിസോഴ്സ് ടീച്ചര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും തിരിച്ചറിയുകയായിരുന്നു ഈ വാക്കുകളിലൂടെ . ഇതവര്‍ക്കുള്ള വലിയ അംഗീകാരമാണ് . ബുദ്ധിയിലും കാര്യശേഷിയിലും പിന്നില്‍ എന്നുമാത്രമല്ല സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതില്‍ പോലും ഏറെ പ്രയാസപ്പെടുന്ന ഈ കുട്ടികള്‍ക്ക് കൈത്താങ്ങും സാന്ത്വനവും പഠനപിന്തുണയും നല്‍കുന്ന റിസോഴ്സ് ടീച്ചര്‍മാര്‍ ശരിക്കും അമ്മമാര്‍ തന്നെയാണ് .
Posts
Showing posts from December 4, 2016
- Get link
- X
- Other Apps
പാട്ടുപാടലെത്ര നിസ്സാരം ഗോകുലിന് ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ബിആര്‍സി യില്‍ വെച്ചു നടന്ന കലാ - കായിക പരിപാടികളുടെ ഉദ്ഘാടനവേദി . ഒരു കൊച്ചു ബാലന്‍ അമ്മയുടെ കൈ പിടിച്ച് ആ വേദിയിലെത്തി . മൂന്നാംക്ലാസുകാരന്‍ ഗോകുല്‍രാജ് . രണ്ട് കണ്ണും കാണില്ല . ജന്മനാ തന്നെ അങ്ങിനെയാണ് . എന്നാല്‍ എത്ര അനായാസമായാണ് അവന്‍ കവിത ചൊല്ലുന്നത് . മുരുകന്‍ കാട്ടാക്കടയുടെ രേണുക എന്ന കവിത , ചൊല്ലാന്‍ ഏറെ പ്രയാസമുള്ളത് . കേട്ടുപഠിച്ച്മാത്രം ഈണത്തിലും താളത്തിലും അക്ഷരസ്ഭഫുടതയിലും ചൊല്ലിയപ്പോള്‍ സദസ്സ് ഒന്നാകെ കരഘോഷം കൊണ്ട് ആ ബാലനെ അഭിനന്ദിച്ചു . കവിതയില്‍ മാത്രമല്ല ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും ഗോകുല്‍ മുന്നില്‍തന്നെ . മാടക്കാല്‍ ഗവ . എല്‍ . പി സ്കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന ഈ മിടുക്കനെ ഇപ്പോഴേ പരിശീലിപ്പിച്ചാല്‍ സംശയം വേണ്ട സംഗീതലോകത്ത് അത്ഭുതങ്ങള്‍ തീര്‍ക്കും
Hello English Training
- Get link
- X
- Other Apps
ചന്തേര: അധ്യാപകർക്കായുള്ള 'ഹലോ ഇംഗ്ലീഷ് പരിശീലനത്തിന്റെ ഉദ്ഘാടകനായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അരമണിക്കൂർ നീണ്ട ഉദ്ഘാടന പ്രസംഗം ഇംഗ്ലീഷിൽ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി.ആർ.സി.യിൽ സംഘടിപ്പിച്ച അഞ്ചു നാൾ നീണ്ട പരിശീലനത്തിന്റെ തുടക്കത്തിലാണ് ഉദ്ഘാടകനും റിട്ട. പ്രധാനാധ്യാപകനുമായ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ അധ്യാപകരുടെ കയ്യടി നേടിയത് . പൊതു വിദ്യാലയങ്ങളിൽ മികവുറ്റ നിലയിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുക എന്ന ലക്ഷ്യമുയർത്തിയാണ് സർവശിക്ഷാ അഭിയാൻ പ്രൈമറി അധ്യാപകർക്കായി അഞ്ചു നാൾ നീളുന്ന 'ഹലോ ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിക്കുന്നത്. ചെറുവത്തൂരിലെ ആദ്യ ബാച്ചിൽ 42 അധ്യാപകരാണുള്ളത്. ട്രൈ ഔട്ട് ക്ലാസുകൾ, പഠനോപാധികളും പഠനോപകരണങ്ങളും തയ്യാറാക്കൽ, നാടകം, കഥ, കവിത തുടങ്ങിയവയുടെ അവതരണം, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയാണ് പരിശീലനം പകരുന്നത്. എസ്.എസ്...
- Get link
- X
- Other Apps
വരയില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത് ചിറകുള്ള ചങ്ങാതിമാര്‍ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ കാലിക്കടവില്‍ വെച്ചു നടന്ന സമൂഹചിത്രരചന ഈകുട്ടികളോടുള്ള സ്നേഹത്തിന്റെയും സഹഭാവത്തിന്റെയും , പിന്തുണയുടേയും മികച്ച മാതൃകയായിരുന്നു . വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ഭിന്നശേഷിക്കാരായ കുട്ടികളും അവരോടൊപ്പം പഠിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വര്‍ണ്ണമനോഹരമായ പരിപാടിക്ക് നാടിന്റെയാകെ വലിയ സ്നേഹവായ്പാണ് ലഭിച്ചത് . കൈകള്‍ കൊണ്ട് മാത്രം എഴുതുകയും വരയ്ക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ കാലുകൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ വൈശാഖിന്റെ ചിത്രരചന കണ്ട് അവിടെക്കൂടിയ ജനസഞ്ചയം സാകൂതം അത് വീക്ഷിച്ചു . അതിലൂടെ ഇത്തരം കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുകയായിരുന്നു സമൂഹം . തുടര്‍ന്ന് പങ്കെടുത്ത മുഴുവന്‍ കുട്ടികളും നീട്ടിവലിച്ചു കെട്ടിയ കാന്‍വാസില്‍ വരകളുടെ വര്‍ണ്ണപ്രപഞ്ചംതീര്‍ക്കുകയായിരുന്നു . അവര്‍ക്കുള്ള വലിയ അംഗീകാരമായിരുന്നു അത് . ...