ഈടീച്ചര്‍മാര്അമ്മമാരേക്കാള്‍ സ്നേഹം നല്‍കുന്നവര്‍
ഇതൊരമ്മയുടെ
പ്രതികരണം.ഭിന്നശേഷി
ദിനാചരണത്തോടനുബന്ധിച്ച്
ചെറുവത്തൂര്‍ ബിആര്‍സി യില്‍
വെച്ച് നടന്ന കലാ-കായിക
പരിപാടികള്‍ക്കിടയില്‍
രക്ഷിതാക്കള്‍ക്ക് തങ്ങളുടെ
പ്രതികരണം പറയാന്‍ അവസരം
കിട്ടിയപ്പോള്‍ റിസോഴ്സ്
ടീച്ചര്‍മാരെക്കുറിച്ച്
ഒരമ്മയുടെ ഹൃദയത്തില്‍ തൊട്ട
വാക്കുകളാണിത്.റിസോഴ്സ്
ടീച്ചര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ
ആഴവും പരപ്പും തിരിച്ചറിയുകയായിരുന്നു
ഈ വാക്കുകളിലൂടെ.ഇതവര്‍ക്കുള്ള
വലിയ അംഗീകാരമാണ്.
ബുദ്ധിയിലും
കാര്യശേഷിയിലും പിന്നില്‍
എന്നുമാത്രമല്ല സ്വന്തം
കാര്യങ്ങള്‍ ചെയ്യുന്നതില്‍
പോലും ഏറെ പ്രയാസപ്പെടുന്ന
ഈ കുട്ടികള്‍ക്ക് കൈത്താങ്ങും
സാന്ത്വനവും പഠനപിന്തുണയും
നല്‍കുന്ന റിസോഴ്സ് ടീച്ചര്‍മാര്‍
ശരിക്കും അമ്മമാര്‍ തന്നെയാണ്.
Comments
Post a Comment