മികവ് കൂട്ടാന്‍ എം.എല്‍.എ യും
അധ്യാപക പരിശീലന കേന്ദ്രത്തിൽ അധ്യാപകർക്ക് ആവേശം പകരാൻ എം.എൽ.എ അധ്യാപകരുടെ അവധിക്കാല പരിശീലനം വീക്ഷിക്കാനും അധ്യാപകരിൽ ആത്മവിശ്വാസം വളർത്താനും തൃക്കരിപ്പൂർ എം എൽ എ എം രാജ ഗോപാലനാണ് ചന്തേര ജിയുപി സ്കൂളിലെ പരിശീലനം സന്ദർശിക്കാനെത്തിച്ചേർന്നത്. അപ്പർ പ്രൈമറി വിഭാഗത്തിലെ അഞ്ച് വിഷയാധിഷ്ഠിത പരിശീലന ഹാളു ളും സന്ദർശിച്ച ജനപ്രതിനിധി ഐ സി ടി സാധ്യതകളും മറ്റും കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ പരിശീലന രീതിയിൽ നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഏറ്റവും കൂടുതൽ ഇടപെടൽ നടത്തേണ്ടതും പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ മുഖ്യപങ്ക് വഹിക്കേണ്ടതും അധ്യാപകർ തന്നെയാണെന്ന് അദ്ദേഹം...