ഹോം ബെയ്സ്ഡ് എജുക്കേഷന്‍-അക്ഷരമധുരം
ദീനക്കിടക്കയില്‍ അക്ഷരമധുരം നുകര്‍ന്ന് അസീറയും ആമിനയും അപൂര്‍വരോഗം ചലന സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ അക്ഷരവെളിച്ചം പകരാനെത്തുന്ന ടീച്ചറമ്മ കുട്ടികള്‍ക്ക് സാന്ത്വനമാകുന്നു.എടച്ചാക്കൈ പാലത്തേരയിലെ യാസിര്‍ അറഫാത്ത് കുഞ്ഞായിഷ ദമ്പതികളുടെ ഏഴു വയസ്സുകാരി അസീറയും നാലു വയസ്സുകാരി ആമിനയുമാണ് ജന്മനാ ബാധിച്ച രോഗത്തിന്റെ തളര്‍ച്ചയിലും അക്ഷരലോകത്ത് പിച്ച വെക്കുന്നത്.ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എസ്എസ്എ ആവിഷ്‌കരിച്ച ഐഇഡിസി പദ്ധതി പ്രകാരം ചന്തേര ബിആര്‍സിയിലെ റിസോര്‍സ് അധ്യാപിക ബി.രോഷ്ണിയാണ് ഇവര്‍ക്ക് വീട്ടിലെത്തി അക്ഷരമധുരം പകര്‍ന്നുനല്‍കുന്നത്.ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അതിജീവിച്ച് മറ്റുകുട്ടികള്‍ക്കൊപ്പം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ വീട്ടിലെത്തുന്ന ടീച്ചറെ കാത്തിരിക്കുകയാണ് കുട്ടികളെന്നും.പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്നു പോകുന്ന അസുഖമാണിരുവര്‍ക്കും.കൈകാലുകളിലെ സ്വാധീനക്കുറവുകാരണം ശരീരം നേരെ നിര്‍ത്താന്‍ പോലും കഴിയുന്നില്ല.എടച്ചാക്കൈ എയുപി സ്‌കൂളില്‍ രണ്ടാം തരത്തില്‍ എത്തി നില്‍ക്കുന്ന അസീറ ...