കുട്ടികളെ നല്ല വായനക്കാരാക്കാം
ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അവര്‍ക്ക് കുട്ടിക്കഥകള്‍ വായിച്ചുകൊടുക്കാം. അറിയുന്ന, മനോഹരമായ ഫെയറിടെയില്‍സും മറ്റും ലളിതമായി പറഞ്ഞുകൊടുക്കാം. പേടി തോന്നുന്ന കഥകള്‍ വേണ്ട. കേട്ടാല്‍ അവരുടെ മനസില്‍ നല്ല സ്വപ്‌നങ്ങള്‍ ഉണ്ടാവുന്ന കഥകള്‍ മതി. ചില കഥകള്‍ വീണ്ടും വീണ്ടും പറയാന്‍ കുട്ടികള്‍ ആവശ്യപ്പെടുന്നത് സാധാരണമാണ്. ഇങ്ങനെ പലതവണ അവര്‍ കേട്ട കഥകള്‍ ഇടയ്ക്ക് അവരെക്കൊണ്ട് തിരിച്ചും പറയിക്കണം. ഇത്, അവര്‍ തനിയെ വായിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ്. തിരക്കില്ലാത്ത സമയം, അല്ലെങ്കില്‍ കുട്ടി വിടാതെ പിറകെത്തന്നെ നടക്കുന്ന സമയം പുസ്തകപരിചയത്തിനായി മാറ്റിവെക്കാം. ഒന്നാം ക്ലാസ് തൊട്ട് കഥാപുസ്തകങ്ങള്‍ നല്‍കാം. നിറയെ ചിത്രങ്ങളുള്ള, ഒരു പേജില്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ കഥ പറയുന്നവയാണ് നല്ലത്. വലിയ അക്ഷരങ്ങളുള്ള പുസ്തകം വാങ്ങുക. അമ്മയോ അച്ഛനോ ഒപ്പമിരുന്ന് വായിച്ചുകൊടുക്കുന്നത് കുട്ടികള്‍ക്ക് വലിയ ഇഷ്ടം തന്നെ. അപ്പോള്‍ വരികളിലൂടെ വിരല്‍ തൊട്ട്‌കൊണ്ട് വേണം വായിച്ചുകൊടുക്കാന്‍. ഇടയ്ക്ക് വായിച്ചുതീര്‍ത്ത വരികള്‍ അവരെക്കൊണ്ട് വീണ്ടും വായിപ്പി...