സർഗാത്മക നാടക ക്യാമ്പ് @ ജി.യു.പി.എസ് പാടിക്കീല്‍
നാടകത്തെ പഠനപ്രവർത്തനങ്ങളിൽ സന്നിവേശിപ്പിച്ച് പഠനം മധുരതരമാക്കാൻ നാടക ക്യാമ്പ്. സർവശിക്ഷാ അഭിയാൻ ബി ആർ സി ചെറുവത്തൂരിന്റെ ആഭിമുഖ്യത്തിൽ പാടിക്കീൽ ജി യു പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ട സർഗാത്മക നാടക ക്യാമ്പാണ് നവ്യാനുഭവം സമ്മാനിച്ചത്. വീട്ടിലും വിദ്യാലയത്തിലും പൊതു ഇടങ്ങളിലും കടന്നു വരുന്ന നാടകീയ മുഹൂർത്തങ്ങളെ കണ്ടെത്തി, കോർത്തിണക്കിയായിരുന്നു ക്യാമ്പിലെ വിവിധ സെഷനുകൾ ഒരുക്കപ്പെട്ടത്. ക്യാമ്പിന്റെ ഭാഗമായി നിരവധി ചരിത്ര സംഭവങ്ങൾക്കും കുട്ടികൾ രംഗഭാഷ്യമൊരുക്കി. രജിൻ കുമാർ ഓർക്കുളം അവതരിപ്പി ച്ച ശ്യാമം എന്ന ഏകപാത്ര നാടകവും കൊടക്കാട് ഉദയ കലാസമിതിയുടെ ജാതിമരം പൂക്കുമ്പോൾ എന്ന തെരുവ് നാടകവും കുട്ടികൾക്ക് നാടകത്തോട് ഏറെ അടുക്കാനുള്ള അവസരം. ഒരുക്കപ്പെട്ടു. ക്യാമ്പ് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വാസു ചോറോട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എം വിജയൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ...